ഒളവണ്ണ
08 ജൂൺ 2022
ഏറെ നാൾ വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായ റോഡ് മുറിച്ചുള്ള കലുങ്ക് നിർമ്മാണം പൂർത്തിയായി. ഒളവണ്ണ പഞ്ചായത്തിലെ കുന്നത്ത് പാലം - കൊടിനാട്ടുമുക്ക് റേഡിൽ വന്ദന സ്റ്റോപ്പിനു സമീപമാണ് കലുങ്ക് പണിതത്.
റോഡ് കുറുകെ മുറിച്ച് പ്രവർത്തി ആരംഭിച്ചതോടെ ഈ വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു. നിർമ്മാണ വേളയിൽ പൊട്ടിയ കുടിവെള്ള വിതരണ പൈപ്പുകൾ ശരിയാക്കുന്നതിലുണ്ടായ കാലതാമസവും വലിയ പ്രതിഷേധത്തിന് കാരണമായി.
കലുങ്കിൻ്റെ പണി പൂർത്തിയായെങ്കിലും ഈ ഭാഗത്ത് റോഡിന് അടിയിലൂടെ പോകുന്ന വൈദ്യുതി കേബിൾ ഇനിയും മാറ്റി സ്ഥാപിച്ചിട്ടില്ല.
(ഫയൽ ചിത്രം)
ഇത് മാറ്റുന്നതിനായി ഇനിയും റോഡ് പൊളിക്കേണ്ടിയും വരും. കേബിൾ മാറ്റിയില്ലെങ്കിൽ നീരൊഴുക്ക് തടസപ്പെടുമെന്ന കാര്യത്തിലും രണ്ട് മതമില്ല.
ഇത് മാറ്റുന്നതിനായി ഇനിയും റോഡ് പൊളിക്കേണ്ടിയും വരും. കേബിൾ മാറ്റിയില്ലെങ്കിൽ നീരൊഴുക്ക് തടസപ്പെടുമെന്ന കാര്യത്തിലും രണ്ട് മതമില്ല.