പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മണൽകടത്ത് ...വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു...

മണൽകടത്ത് ...വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു...
പന്തീരങ്കാവ്
17 ജൂൺ 2022

പന്തീരങ്കാവ് പൊലീസ് ഇന്ന് പുലർച്ചെ നടത്തിയ റെയ്ഡിൽ 2 മണൽ ലോറികൾ പിടികൂടി. ഒരു നാഷണൽ പെർമിറ്റ് ലോറിയും ഒരു ടിപ്പറുമാണ് പെരുമണ്ണയിൽ നിന്നും പിടിച്ചെടുത്തത്.
പൊലിസ് വാഹനം തടഞ്ഞതോടെ വാഹനത്തിലുണ്ടായവർ ഇറങ്ങി ഓടി മറഞ്ഞു. മാവൂർ വാഴക്കാട് പന്തീരങ്കാവ് ഭാഗങ്ങളിൽ നിന്നുള്ള മണൽകടത്ത് സജീവമെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പന്തീരങ്കാവ് ഇൻസ്പക്ടർ ബൈജു കെ ജോസിൻ്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പക്ടർ  ധനഞ്ജയദാസും സംഘവുമാണ് രാത്രിയിൽ റെയ്ഡ് നടത്തിയത്.
 ചെറിയ ലോറികളിൽ മണൽ കൊണ്ട് വന്ന് വലിയ ലോറികളിലേക്ക് മാറ്റി ടാർപോളിൻ കെട്ടി ചരക്ക് ലോറി എന്ന വ്യാജേന മറ്റ് ജില്ലകളിലേക്ക് മണൽകടത്തുന്ന വാഹനങ്ങളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ആഴ്ച്ചയിലും വലിയ ലോറി പൊലീസ് പിടിച്ചിട്ടുണ്ട്.
കൺട്രോൾ റൂം എ എസ് ഐ മുഹമ്മദ് ഷാഫി, സി പി ഒ സനിത്ത്, ഹോം ഗാർഡ്മാരായ മുരളീധരൻ, അനീഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now