പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

യുവതിയെ കയ്യേറ്റം ചെയ്ത പ്രതി പിടിയിലായി..

യുവതിയെ കയ്യേറ്റം ചെയ്ത പ്രതി പിടിയിലായി..
യുവതിക്കു നേരെ കൈയേറ്റം
ഒളിവിൽ പോയ പ്രതി പിടിയിൽ

പന്തീരാങ്കാവ്
09 ജൂൺ 2022

യുവതിയെ കൈയേറ്റം ചെയ്ത് മാനഹാനിയുണ്ടാക്കി ഒളിവിൽ പോയ പ്രതിയെ പന്തീരാങ്കാവ് പോലീസ് പിടികൂടി. യുവതിയുടെ ഭർത്താവിൻ്റെ അനിയൻ്റെ  സുഹൃത്ത് കൂടിയായ പെരുമണ്ണ ഇട്ട്യാലിക്കുന്നുമ്മൽ ഷംസുദ്ദീൻ (42)
ആണ് പൊലീസ് പിടിയിലായത്.
ഒരു മാസമായി ഒളിവിലായിരുന്ന പ്രതിയെ പന്തീരാങ്കാവിൽ വെച്ചാണ്  പന്തീരങ്കാവ് .എസ് .ഐ ധനഞ്ജയദാസ് അറസ്റ്റ് ചെയ്തത്. പന്തീരാങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു കെ.ജോസ്, സബ് ഇൻസ്പെക്ടർ ധനഞ്ജയദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now