പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

സമരത്തിനൊരുങ്ങി ചിക്കൻ വ്യാപാരികൾ ..

കേരളാ ചിക്കൻ വ്യാപാരി വെൽഫയർ ട്രസ്റ്റ് നിരാഹാര സമരത്തിലേക്ക്..

പാലക്കാട് 
08 ജൂൺ 2022

കേരളാ ചിക്കൻ വ്യാപാരി വെൽഫയർ ട്രസ്റ്റ്  സമര പ്രഖ്യാപനം നടത്തി. കോഴി മാലിന്യ സംസകരണത്തിന് അമിത ചാർജ് ഈടാക്കുന്നു എന്നാരോപിച്ചാണ് 
സംസ്ഥാനത്തെ കോഴി വ്യാപാരികളുടെ സംരക്ഷണത്തിനായി രൂപം കൊണ്ട ഈ കൂട്ടായ്മ കോഴിക്കോട്  കലക്ട്രേറ്ററിനു മുന്നിൽ നിരാഹാര സമരത്തിന് ഒരുങ്ങുന്നത്.
താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് എന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിൽ  അറവ്മാലിന്യങ്ങൾ സംസ്കരണത്തിനായി ശേഖരിക്കുന്നത്. ഇവർ ഇനടാക്കുന്ന ടിപ്പിങ് ഫീ  കിലോക്ക്  7 രൂപയാണ്. എന്നാൽ നിലവിൽ  മറ്റുള്ള ജില്ലകളിൽ കിലോക്ക്  അഞ്ചു രൂപയ്ക്കു താഴെയും ചിലയിടങ്ങളിൽ സൗജന്യവുമാണ് എന്നാണ് സംഘടനയുടെ വാദം. ഈ വിഷയത്തിൽ
റീജിയണൽ ഡയറക്ടറുടെ മുൻപാകെ നടന്ന ചർച്ചയിൽ ചാർജിൽ ഇളവ് വരുത്താൻ കമ്പനി അധികൃതർ സമ്മതം അറിയിച്ചെങ്കിലും പിന്നീട് പിൻമാറിയെന്നുമാണ് സംഘടനയുടെ ആരോപണം. ഈ സാഹചര്യത്തിലാണ് സമരവുമായി മുൻപോട്ട് പോകുവാൻ സംഘടന തീരുമാനം എടുത്തതെന്ന് ഭാരവാഹികൾ പറഞ്ഞു. വിഷയത്തിന് അടിയന്തിരമായി പരിഹാരം ഉണ്ടായില്ലെങ്കിൽ  കോഴിക്കോട് കലക്ടറേറ്റിന് മുൻപിൽ ഏകദിന സൂചന നിരാഹാര സമരത്തോടെ  സമരരംഗത്തേക്ക് വരുമെന്നും  സംസ്ഥാന ജനറൽ സെക്രട്ടറി റഫ്സൽ ഒളവണ്ണ പറഞ്ഞു. പാലക്കാട് നടന്ന യോഗത്തിൽ  സി. പി റഷീദ്,മുഹമ്മദലി മലപ്പുറം,ബഷീർ കോഴിക്കോട് , അസീസ്പാലാഴി,കാദർ പട്ടാമ്പി,സിദ്ദിഖ് പട്ടാമ്പി,മുസ്തഫ കരിങ്ങനാട്,ഷാജഹാൻ കൊപ്പം,അബൂ കൊപ്പം,സിദ്ദിഖ് കൈപ്പുറം,പി സി ഇക്ബാൽ കരുവാര കുണ്ട്,ലുക്മാൻ മഞ്ചേരി,ഷെയ്ഖ് അലി മലപ്പുറം എന്നിവർ ചടങ്ങിൽ സംസാരിച്ചു.
അതേ സമയം ഫ്രഷ് കട്ട് എന്ന സ്ഥാപനത്തിന് മാത്രമേ മാലിന്യം സംസ്കരിക്കുവാൻ നൽകാവൂ എന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നിർദ്ദേശിച്ചിരുന്നു. അല്ലാത്തവരുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് ഒളവണ്ണയട ക്കമുള്ള ഗ്രാമപഞ്ചായത്തുകളും നിലപാടെടുത്തിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് അന്ന് സമരങ്ങളും നടന്നിരുന്നു. എന്നാൽ കമ്പനി ഈടാക്കുന്ന തുക കൂടുതലാണെന്ന ആരോപണമാണ് സംഘടന ഉയർത്തുന്നത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now