"വേൾഡ് ഡോക്ട്ടേഴ്സ് ഡേ"
ലേക്ക് ഷോർ മെഡിക്കൽ സെന്റർ സമുചിതമായി ആചരിച്ചു. കോഴിക്കോട് ലേക്eഷാറിൽ സംഘടിപ്പിച്ച സ്നേഹാദരം പരിപാടിയിൽ പ്രതിബദ്ധതയും അർപ്പണ മനോഭാവവും കൈമുതലാക്കിയ ഡോക്ടർമാരായ ഡോ.ഗിരിജ.എ.എസ്സ്, ഡോ.ഖദീജ മുംതാസ്, ഡോ. മെഹറൂഫ് രാജ്.ടി.പി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ചടങ്ങിൽ റിട്ടയേഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ആർ.ബസന്ത് മുഖ്യാതിഥിയായി.
ഡോക്ടർ സമൂഹം ഇന്ന് നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കാൻ വൈദ്യശാസ്ത്ര മേഖലയിലെ ജോലി എന്നതിനേക്കാളുപരി സമുഹത്തിന് സേവനം നൽകുന്ന നിലയിലേക്ക് ഉയരണമെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു.
അത്തരത്തിലുള്ള ഡോക്ടർമാരെ സമൂഹം എക്കാലവും നന്ദിയോടെ സ്മരിക്കുമെന്നും ജസ്റ്റിസ് കൂട്ടിച്ചേർത്തു.
ദിനാചരണ പരിപാടിയിൽ വി.പി.സ് ലേക്ക് ഷോർ ജനറൽ മാനേജർ രമേഷ് പുല്ലാട്ട് സ്വാഗതം പറഞ്ഞു, ഡോക്ടർമാരായ ഗിരിജ. എ.എസ്സ്, പ്രമുഖ ന്യൂറോളജിസ്റ്റ്, ഖദീജ മുംതാസ്. അറിയപ്പെടുന്ന സാഹിത്യകാരിയും മലയാളം സർവകലാശാല അക്കാദമി കൗൺസിൽ അംഗം, മുൻ സാഹിത്യ അക്കാദമി ചെയർപേഴ്സൺ, ഗൈനക്കോളജിസ്ററ്, മെഹറൂഫ് രാജ്, ഫിസിഷ്യൻ നുസൈബത്ത്. ഫാമിലി മെഡിസിൻ, മിസ്ബാ ഹാറൂൺ എന്നിവർ സംസാരിച്ചു. ആരോഗ്യ വകുപ്പിലെ മുൻ ഹെൽത്ത് ഇൻസ്പെക്ടർ അജയ്കുമാർ. എ.കെ. നന്ദി രേഖപ്പെടുത്തി.