പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ജലാശയങ്ങളിൽ ഇറങ്ങുന്നതിന് നിരോധനം

ജലാശയങ്ങളിൽ ഇറങ്ങുന്നതിന് നിരോധനം
കോഴിക്കോട്
10 ജൂലൈ 2022
കനത്ത മഴ തുടരുന്നതിനാൽ
ജലാശയങ്ങളിൽ ഇറങ്ങുന്നതിന് ജില്ലാ കളക്ടർ നിരോധനമേർപ്പെടുത്തി.

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലാശയങ്ങളിൽ ഇറങ്ങുന്നതിന് നിരോധനമേർപ്പെടുത്തി  കളക്ടർ ഉത്തരവിട്ടു. കക്കയം, പെരുവണ്ണാമൂഴി റിസർവോയറുകളിൽനിന്നും വെള്ളം തുറന്നു വിടുന്നതിനാൽ ജില്ലയിലെ എല്ലാ നദികളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്.  
കടൽ, നദികൾ, മറ്റുജലാശയങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങുന്നതിനും നിരോധനമുണ്ട്. അവധിദിനങ്ങളിൽ ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്നവർ പാറക്കെട്ടിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നത്തിനും  നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.   ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. വരും ദിവസങ്ങളിലും കനത്ത മഴ മുന്നറിയിപ്പുമുള്ളതിനാൽ ജാഗ്രത തുടരേണ്ടതാണ്.
കാലവർഷം ശക്തി പ്രാപിച്ചതിനാൽ  മഴക്കെടുതി മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. 
ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ 0495- 2371002. ടോൾ  ഫ്രീ 1077.

താലൂക്ക് അടിസ്ഥാനത്തിലും എമർജൻസി ഓപ്പറേഷൻ സെന്ററുകൾ പ്രവർത്തിക്കും.
കോഴിക്കോട്- 04952372967,
കൊയിലാണ്ടി- 0496- 2623100, 0496- 2620235,
വടകര- 0496- 2520361,
താമരശ്ശേരി- 0495- 2224088.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now