പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പണി തീരാത്ത പാത ... പ്രതിഷേധവുമായി നാട്ടുകാർ

പണി തീരാത്ത പാത ... പ്രതിഷേധവുമായി നാട്ടുകാർ
പന്തീരാങ്കാവ്
11 ജൂലൈ 2022

മണക്കടവ്- കൊടൽപ്പാടം-അറപ്പുഴ റോഡിലെ യാത്രാദുരിതത്തിന് പരിഹാരമാവശ്യപ്പെട്ട് നാട്ടുകർ പ്രതിഷേധം സംഘടിപ്പിച്ചു. കൊടൽ പാടത്ത് കെട്ടിക്കിടക്കുന്ന ചളിവെള്ളത്തിൽ പ്രതീകാത്മക കാളപൂട്ട് നടത്തിയും ചെളിയിൽ കിടന്നും അധികാരികളോടുള്ള പ്രതിഷേധം അറിയിച്ചു. വർഷങ്ങളായി ഇഴയുന്ന റോഡ് പ്രവർത്തികളാൽ യാത്രാ ദുരിതം അനഭവിക്കുന്ന നാട്ടുകാരാണ് പ്രത്യക്ഷ പ്രതിഷേധ പരിപാടികളിലേക്ക് കടന്നത്
അറപ്പുഴ-കൊടൽ പാടം മണക്കടവ് റോഡിന് 2കിലോമീറ്ററോളം ദൈർ ഗ്യമുണ്ട്. ഇപ്പോൾ ഈ പാതയാകെ കുണ്ടും കുഴിയും നിറഞ്ഞ് ചളി വെള്ളം കെട്ടി കിടന്ന് തകർന്ന് കിടക്കുകയാണ്.  
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാര പദ്ധതിയിൽ 2020-21 വർഷത്തിൽ അനുവദിച്ച 25 ലക്ഷം ഉപയോഗിച്ചാണ് റോഡ് നവീകരണം തുടങ്ങിയത്. 
ഓട നിർമിച്ച ശേഷം റോഡ് പ്രവൃത്തി നടത്താമെന്ന നാട്ടുകാരുടെ നിർദ്ദേശം കൂടി കണക്കിലെടുത്ത് 2021-22 വർഷത്തെ പദ്ധതിയിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് 33 ലക്ഷം രൂപ ഓട നിർമ്മാണത്തിനായി അനുവദിച്ചു. ഒരു മാസം കൊണ്ട്  തീർക്കാവുന്ന പ്രവർത്തി പക്ഷെ നിണ്ടു പോയി. നിർമാണത്തിലെ അപാകതകൾ വെളിച്ചത്തായതോടെ ചെറിയ  സ്ലാബുകൾ മാറ്റി സ്ഥാപിക്കാൻ കരാറുകാരനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം പ്രവർത്തി കഴിഞ്ഞ് ടാറിംഗ് നടത്തിയ ചെറിയ ഒരു ഭാഗത്താകട്ടെ റോഡ് താഴ്ന്ന് വലിയ കുഴികളും രൂപപ്പെട്ടു കഴിഞ്ഞു.  ഇതിനിടെ തുടങ്ങിയ റോഡിലെ ജൽജീവൻ പദ്ധതിയുടെ പ്രവർത്തികളും പൂർത്തിയായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.
അധികാര കേന്ദ്രങ്ങളിൽ നിരവധി തവണ കയറിയിറങ്ങിയിട്ടും റോഡിൻ്റെ ശോചനീയാവസ്ഥ തുടരുന്ന സാഹാചര്യത്തിലാണ് കക്ഷിരാഷ്ട്രീയ ബേധമില്ലാതെ നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചത്.

അനിൽകുമാർ മേലോട്ടിൽ, മൊയ്തീൻകോയ പി.പി
രതീഷ് പിലാക്കുന്നത്ത്
കുഞ്ഞാലി കൊരയ്ക്കാം പറമ്പത്ത്
മുസ്തഫ പി.എം തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

2022-23 വർഷത്തെ പദ്ധതിയിൽ റോഡ് ടാറിങ് ഉൾപ്പെടെയുള്ള പ്രവൃത്തിക്കായി 35 ലക്ഷത്തോളം രൂപ നീക്കിവെച്ചിട്ടുണ്ടെന്ന് ഒളവണ്ണ ഗ്രാമ പഞ്ചായത്തധികൃതർ വ്യക്തമാക്കി.


നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now