പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ബാറ്ററി മോഷ്ടാവ് പൊലീസ് പിടിയിൽ..

ബാറ്ററി മോഷ്ടാവ് പൊലീസ് പിടിയിൽ..
പന്തീരാങ്കാവ്
16 ജൂലൈ 2022

ബാറ്ററി മോഷണ കേസിൽ ഒരാൾ അറസ്റ്റിലായി. പന്തീരങ്കാവ്  അരമ്പച്ചാലിൽ ബിസ്മില്ല മൻസിലിൽ താമസിക്കും അരക്കിണർ പറങ്ങാട്ടപറമ്പ് കറുപ്പമാക്കൻ്റെയകത്ത് വീട്ടിൽ  കെ.ഷഫീൽ (24)ആണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രിയാണ് പന്തീരങ്കാവ് പൊലീസ് ഇയാളെ പിടികൂടിയത്. 
                    ( ഷഫീൽ കെ )
സമീപകാലത്ത് പന്തീരങ്കാവ് സ്റ്റേഷൻ പരിധിയിൽ നിന്നും ബാറ്ററി നഷ്ടപ്പെട്ട നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. റോഡരികിൽ നിർത്തിയിടുന്ന വലുതും ചെറുതുമായ നിരവധി വാഹനങ്ങളിലെ ബാറ്ററികൾ മോഷണം പോയിട്ടുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി രാത്രിയിൽ വാഹന പരിശോധനകൾ ശക്തമാക്കിയിരുന്നു. നിരവധിയായ സി.സി ടിവികളും പൊലീസ് പരിശോധിച്ചു. മോഷണം നടന്ന സ്ഥലത്തെത്തിയ ബൈക്കിൻ്റെ ദൃശ്യം 
സി സി ടി വി യിൽ നിന്നും ലഭച്ചതോടെ വാഹനം തിരിച്ചറിഞ്ഞാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. തുടർന്ന് ഷഫീലിനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാൽ മോഷ്ടിച്ച് വിറ്റ രണ്ട് ബാറ്ററികൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാൾ മോഷണത്തിനുപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
പന്തീരാങ്കാവ് സ്റ്റേഷൻ ഇൻസ്പക്ടർ എൻ.ഗണേശ് കുമാറിൻ്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പക്ടർ ധനഞ്ജയദാസ്, സിവിൽ പൊലിസ്  ഓഫീസർമാരായ ശ്രീജിത്ത്, രഞ്ജിത്ത്, ബഷീർ തുടങ്ങിയവരടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now