പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പെരുമണ്ണയിൽ പച്ചക്കറി വിപണന കേന്ദ്രം ആക്രിയായി..

പെരുമണ്ണയിൽ പച്ചക്കറി വിപണന കേന്ദ്രം ആക്രിയായി..
പെരുമണ്ണ :
18 ജൂലൈ 2022
 
പ്രാദേശിക കാർഷിക ഉല്പന്നങ്ങൾ വിപണനം നടത്തുന്നതിനായി  പെരുമണ്ണ കൃഷി ആപ്പീസിന് സമീപം സ്ഥാപിച്ചിരുന്ന ഇരുമ്പ് നിർമ്മിത വിപണ കേന്ദ്രം പൊളിച്ചു നീക്കി. കൃഷി പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ട് രൂപീകരിച്ച കർഷകരുടെ ക്ലസ്റ്ററിനായിരുന്നു നടത്തിപ്പ് ചുമതല.  2018ൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച അറുപതിനായിരം രൂപ ചിലവിട്ടാണ്  ചക്രങ്ങളിൽ നീക്കാവുന്ന രീതിയിൽ വിപണന കന്ദ്രം നിർമ്മിച്ചത്.  
പെരുമണ്ണ കൃഷിഭവന്റെ പരിധിയിൽ വരുന്ന കർഷകർ ഉല്പാദിപ്പിച്ചെടുക്കുന്ന പച്ചക്കറി ഇനങ്ങളാണ് ഇവിടെ വില്ലന നടത്തിയത്. എന്നാൽ ആവശ്യമായ ഉൽപന്നങ്ങൾ ലഭിക്കാതായതോടെ ഇതിൻ്റെ പ്രവർത്തനം 2019 ൻ്റെ തുടക്കത്തോടെ അവതാളത്തിലായി.
പിന്നീട് പഞ്ചായത്ത് കവാടത്തിൽ നിന്നും മാറ്റിയിട്ടു. പിന്നീട് ടയറുകൾ പഞ്ചറായി. ഇപ്പോൾ പൊളിച്ചടുക്കി. പൊളിക്കാൻ ചിലവായത് 2000 രൂപ.
ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ആഴ്ച ചന്ത തുടങ്ങുന്നതിനാണ് പൊളിച്ചു നീക്കിയത് എന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. 
ആഴ്ച ചന്ത ആരംഭിക്കുന്നതിന്നായി ക്ലസ്റ്റർ നീക്കണമെന്ന ആവശ്യം ഉയർന്നതിനെ തുടർന്ന് അന്നത്തെ കൃഷി ഓഫിസർ കർഷക സമിതിയോട് വിപണ കേന്ദ്രം പൊളിച്ചു നീക്കുന്നതിന്റെ ചെലവിലേക്കായി രണ്ടായിരം രൂപ വാങ്ങിയിട്ടുണ്ടെന്നും കർഷകർ പറഞ്ഞു.  നിലവിൽ പൊളിച്ചടുക്കിക്കിയ ഇരുമ്പ് ഷീറ്റുകൾ പെരുമണ്ണ ബസ്റ്റാൻ്റിനകത്ത് കൂട്ടിയിട്ടിരിക്കുകയാണ്‌. 
അറുപതിനായിരം നിർമ്മാണത്തിനും രണ്ടായിരം രൂപ പൊളിക്കാനും ചിലവ്. ഉത്ഘാട ചിലവ് വേറെയുണ്ട്.
ജനങ്ങളുടെ നികുതിപ്പണം ആക്രിയാക്കുന്ന ഓരോ പദ്ധതികൾ.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now