02 ജൂലൈ 2022
തേനീച്ചകളുടെ കുത്തേറ്റ് ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു . ഒളവണ്ണ, ചേരിപ്പാടം, മൂന്നാം തൊടി പ്രകാശനാണ് (61) മരിച്ചത്. പാലാഴി പാലയിൽ സൈബർ പാർക്കിന് സമീപം നിർമ്മാണം നടന്നു വരുന്ന തൃക്കൈപ്പറ്റ ക്ഷേത്രത്തിൽ ആശാരിപ്പണി നടത്തുന്നതിനിടെയാണ് തേനീച്ചയുടെ അക്രമണം ഉണ്ടായത്.
കഴിഞ്ഞ മാസം 18 ന് രാവിലെയാണ് പ്രകാശനടക്കം രണ്ട് തൊഴിലാളികളെയും ഒരു ക്ഷേത്ര ഭാരവാഹിയേയും തേനീച്ച കൂട്ടമായി അക്രമിച്ചത്. കുത്തുകളേറ്റ മൂന്ന് പേരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. അന്ന് ഉച്ചയോടെ രണ്ട് പേർ വീട്ടിലേക്ക് മടങ്ങി. എന്നാൽ പ്രകാശൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയായിരുന്നു. ശനിയാഴ്ച രാവിലെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.