പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പൊലീസ് രാത്രി പട്രോളിംഗ് ശക്തമാക്കും..

 പൊലീസ്  രാത്രി പട്രോളിംഗ് ശക്തമാക്കും..
പന്തീരങ്കാവ്
20 ജൂലൈ 2022

സ്വകാര്യ ബസ്സുകളിലെ ബാറ്ററികൾ മോഷണം പോകുന്നത് പതിവായ സാഹചര്യത്തിൽ പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ സർവ്വീസ് നടത്തുന്ന ബസ്സ് ഉടമസ്ഥന്മാരുടെ യോഗം വിളിച്ചു ചേർത്തു.
 പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നിർദ്ദേശപ്രകാരം പന്തീരങ്കാവ് വ്യാപാരഭവൻ ഹാളിലാണ് യോഗം നടന്നത്. രാത്രികാലങ്ങളിൽ പോലീസ് പട്രോളിങ്ങ് ശക്തമാക്കാൻ തീരുമാനിക്കുകയും പോലീസും ബസ്സ് ഉടമസ്ഥന്മാരും സംയുക്തമായി ജാഗ്രതാസമിതി രൂപികരിച്ച് പട്രോളിങ്ങ് നടത്താനും പ്രധാന കവലകളിൽ സ്വകാര്യ പങ്കാളിത്വത്തോടെ CCTV ക്യാമറകൾ വെക്കാനും തീരുമാനിച്ചു. പെരുമണ്ണ ബസ്സ്സ്റ്റാന്റിൽ CCTV ക്യാമറ സ്ഥാപിക്കാൻ പെരുമണ്ണ ഗ്രാമപഞ്ചായത്തിനോട് അഭ്യർത്ഥിക്കാനും തീരുമാനിച്ചിട്ടുണ്ട്.
യോഗത്തിൽ സബ് ഇൻസ്പെക്ടർ സൂരജ്. പി, ബസ്സ് ഉടമസ്ഥരായ എൻ.വി, അബ്ദുൾ സത്താർ, സുരേഷ് സനൂൾ, മൂസ്സ സുൽത്താൻ എന്നിവർ സംസാരിച്ചു.
യോഗത്തിൽ മുപ്പതോളം ബസ്സുടമകൾ പങ്കെടുത്തു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now