പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മയക്കുമരുന്നുമായി പിടിയിൽ...

മയക്കുമരുന്നുമായി പിടിയിൽ...
കുന്ദമംഗലം
21 ജൂലൈ 2022

10 ലക്ഷത്തോളം വിലവരുന്ന ഹാഷിഷ് ഓയിലുമായി 2 യുവാക്കൾ അറസ്റ്റിൽ
കുന്ദമംഗലത്ത് വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. 
കോഴിക്കോട് മായനാട് സ്വദേശി വിനീത് വിതരണക്കാരൻ പാലക്കാട് 
സ്വദേശി മുഹമ്മദ് ഷാഫി
എന്നിവരാണ് പിടിയിലായത്.

വിദ്യാർഥികൾക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് എക്സൈസ് സംഘം പറഞ്ഞു. 
മായനാട് സ്വദേശി വിനീത് നേരത്തെയും മയക്ക് മരുന്ന് കേസിൽ പ്രതിയായിട്ടുണ്ട്.  
ഏജൻറുമാർക്ക് ഓൺലൈൻ വഴി പണം അയച്ച് കൊടുത്ത് വിനോദയാത്രക്കെന്ന വ്യാജേന വിശാഖപട്ടണത്ത് എത്തി മയക്ക് മരുന്ന് ശേഖരിച്ച്  മടങ്ങും.
 2 ഗ്രാം വീതമുള്ള ബോട്ടിലുകളിലാക്കിയാണ് വിൽപ്പനയെന്നും കോളേജ് വിദ്യാർത്ഥിക ൾക്കിടയിലാണ്  പ്രധാന വിൽപ്പനയെന്നും 
എക്സൈസ് സംഘം വ്യക്തമാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now