പന്തീരാങ്കാവ്
22 ജൂലൈ 2022
എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ഒളവണ്ണ പഞ്ചായത്ത് കൺവെൻഷൻ നടത്തി. പന്തീരങ്കാവ് വ്യാപാര ഭവനിൽ പരിപാടി സംസ്ഥാന കമ്മറ്റി അംഗം ലക്ഷ്മി ഉത്ഘാടനം ചെയ്തു.
പ്രസിഡൻറ് റസീന ടി ആദ്യക്ഷയായി.
തൊഴിൽ സമയം 9 മുതൽ 4 വരെയാക്കുക, കൂലി 600രൂപയാക്കി വർദ്ധിപ്പിക്കുക, തൊഴിൽ ദിനം 200ആക്കുക, ESI അനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രമേയം അവതരിപ്പിച്ചു.
ജില്ലാ കമ്മറ്റി അംഗം സുബാഷിനി സംഘടന റിപ്പോര്ട്ട് അവതരിപ്പിച്ചു. സെക്രട്ടറി കുഞ്ഞികൃഷ്ണൻ ട്രഷറർ പ്രേമ തുടങ്ങിയവർ സംസാരിച്ചു.