പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഒളവണ്ണ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർക്കെതിരെ പരാതി..

ഒളവണ്ണ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർക്കെതിരെ പരാതി..
പന്തീരാങ്കാവ്:
22 ജൂലൈ 2022

ഒളവണ്ണ കമ്യൂണിറ്റി സെൻ്ററിലെ രണ്ട് വനിതാ ഡോക്ടർമാർക്കെതിരെ മുഖ്യമന്ത്രിക്ക്  നൽകിയ പരാതിയിൽ
ഡോക്ടർമാർക്ക് വകുപ്പിൻ്റ  ഉഗ്രശാസന. രോഗികളോട്   ധിക്കാരപരമായി പെരുമാറുന്നു എന്ന് തുടങ്ങിയ പരാതിയിൻമേലാണ് നടപടി. ഒളവണ്ണ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ രണ്ട് വനിതാ ഡോക്ടർമാർക്കെതിരെയുള്ള പരാതിയിൽ ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ജൂലൈ 17ന് കർശന താക്കീത് നൽകി മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകിയത്. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് 15 ഓളം രോഗികൾ ഒപ്പിട്ട് നൽകിയ പരാതിയിലാണ് നടപടി. 
ചികിത്സിക്കെത്തുന്ന രോഗികളെ പരിശോധിക്കാതെ ധിക്കാരപരമായി പെരുമാറുന്നു, അനാവശ്യമായി അവധിയെടുക്കുന്നു, ജോലി സമയത്ത് ഏറെ സമയം ഫോണിൽ സംസാരിച്ചിരിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഡോക്ടർമാർക്കെതിരെ നൽകിയ പരാതിയിൽ പറയുന്നത്.
ഭാവിയിൽ രോഗികളുടെയോ  പൊതുജനങ്ങളുടെയോ ഭാഗത്ത് നിന്ന് ഇത്തരം പരാതികളുയർന്നാൽ കർശന നടപടികളുണ്ടാവുമെന്ന താക്കീതാണ് ആരോഗ്യ വകുപ്പ് ഡയരക്ടറുടെ ഉത്തരവിലുളളത്. ഉത്തരവിൽ രണ്ട് ഡോക്ടർമാരുടെയും പേര് എടുത്ത് പറഞ്ഞിട്ടുണ്ട് എന്നതും താക്കീതിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now