പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മുങ്ങിമരണം .. ബോധവത്കരണവുമായി ജില്ലാ ഭരണകൂടം..

മുങ്ങിമരണം .. ബോധവത്കരണവുമായി ജില്ലാ ഭരണകൂടം..
കോഴിക്കോട്
25 ജൂലൈ 2022

ഇന്ന് ലോക മുങ്ങിമരണ നിവാരണ ദിനം.ഇതിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക മുങ്ങിമരണ നിവാരണ ദിനമായ ജൂലൈ 25ന് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുങ്ങിമരണ ബോധവത്കരണ പ്രതിജ്ഞ ചൊല്ലും.
അപകട സാധ്യതയുള്ള ഒരു ജലാശയത്തിലേക്കും പോകുന്നതല്ല, അപകട സാധ്യത പ്രദേശങ്ങളിലേക്ക് പോകുന്നതില്‍നിന്ന് ഞാന്‍ എന്റെ കൂട്ടുകാരെ പിന്തിരിപ്പിക്കുന്നതാണ്, ഞങ്ങളുടെ സുരക്ഷയ്ക്കായി സര്‍ക്കാരും മുതിര്‍ന്നവരും നല്‍കുന്ന നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ഞാനും എന്റെ കൂട്ടുകാരും പൂര്‍ണമായും അനുസരിക്കുന്നതാണ്, മുങ്ങിമരണം എന്ന മഹാ ദുരന്തത്തില്‍ നിന്ന് രക്ഷ നേടുന്നതിനായി നിലവിലുള്ള സുരക്ഷാ നിയമങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കുന്നതാണ് എന്നതാണ് മുങ്ങി മരണപ്പെട്ട കൂട്ടുകാരെ സ്മരിച്ചു കൊണ്ടുള്ള പ്രതിജ്ഞയുടെ ഉള്ളടക്കം.

വെള്ളക്കെട്ടിലും കുളങ്ങളിലും പുഴകളിലുമായി സമീപകാലത്ത് ജില്ലയിൽ നിരവധി മരണങ്ങൾ ഉണ്ടായിട്ടുണ്ട്.  ജില്ലയില്‍ മുങ്ങിമരണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ വിഭാഗം  വിദ്യാര്‍ഥികള്‍ക്കായി ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഒരാഴ്ച്  നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയാണ് നടപ്പാക്കുക.
പുല്ലൂരാംപാറ സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ ക്ലാസ് സംഘടിപ്പിക്കും. 26 മുതല്‍ ഒരാഴ്ച്ചക്കാലം ജില്ലയിലെ പ്രധാന കോളജുകളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ക്ലാസ്സുകള്‍ നടത്തും. ബോധവത്കരണത്തിന്റെ ഭാഗമായി സെമിനാറുകള്‍, പരിശീലനങ്ങള്‍ എന്നിവയും വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now