പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മഴ കൊണ്ട് നശിക്കുന്നത് ലക്ഷങ്ങൾ മുടക്കി വാങ്ങിയ ഉപകരണങ്ങൾ..

മഴ കൊണ്ട് നശിക്കുന്നത് ലക്ഷങ്ങൾ മുടക്കി വാങ്ങിയ ഉപകരണങ്ങൾ..
പന്തീരങ്കാവ്
17 ജൂലൈ 2022

ഒളവണ്ണ സാമുഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഓപ്പൺ ജിം ഉപകരണങ്ങൾ മഴ കൊണ്ട് നശിക്കുന്നു. കൊടൽ നടക്കാവിൽ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിൻ്റെ പ്രധാന ഓഫീസിന് സമീപമാണ് ഫിറ്റ്നസ് ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്നത്.
           (ഉത്ഘാടനം ഫയൽ ചിത്രം)
 തുടർച്ചയായി മഴ കൊള്ളുന്നതിനാൽ ഇവയെല്ലാം തുരുമ്പെടുത്ത്  ഉപയോഗശൂന്യമാകും എന്ന ആശങ്കയാണ് ഉയരുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ ഇവയെല്ലാം ഒരു താർ പായ കൊണ്ട് മൂടാൻ പോലും ഉദ്യോഗസ്ഥരും താൽപര്യമെടുത്തില്ല.  അടിയന്തിരമായി മേൽകൂര പണിതില്ലെങ്കിൽ ലക്ഷങ്ങൾ മുടക്കി വാങ്ങിയ 6 ഉപകരണങ്ങളും വൈകാതെ ആക്രിയാകും.
പൊതുജനങ്ങൾക്ക് ഇവയെല്ലാം ഉപയോഗിക്കാൻ അവസരമൊരുക്കാനാണ് തുറന്ന സ്ഥലത്ത് ഇവ സ്ഥാപിച്ചതെന്നാണ് ഉത്ഘാടന ചടങ്ങിൽ അധികൃതർ പറഞ്ഞിരുന്നത്. 2021 ആഗസ്റ്റ് 17നാണ് ഈ ഓപ്പൺ ജിം ഉത്ഘാടനം ചെയ്തത്. കോഴിക്കോട് ബ്ലോക് പഞ്ചായത്ത് സജ്ജീവനി പദ്ധതിയിൽ പെടുത്തി മൂന്ന് ലക്ഷത്തി പതിനായിരം രൂപ ചിലവിലാണ് ഉപകരണങ്ങൾ വാങ്ങിയത്. 
സമീപകാലത്ത് കെട്ടിടങ്ങളുടെ അറ്റകുറ്റപണി നടത്തിയതോടെ ജിമ്മിനോട് ചേർന്നുള്ള ഭാഗങ്ങളിൽ നിരവധി ലോഹ വസ്തുക്കൾ കൂട്ടിയിട്ടിരിക്കുകയാണ്. 
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now