പന്തീരങ്കാവ്
03 ജൂലൈ 2022
കുഞ്ഞാമൂല ആശാരിക്കണ്ടി പറമ്പിൽ താമസിക്കും പാവങ്ങാട് മണിയേരിക്കണ്ടി പി.എം പ്രശാന്ത് കുമാർ 45 വയസ്സ് നെയാണ് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും മക്കളും ഒരാഴ്ച മുമ്പ് സ്വന്തം വീട്ടിലേക്ക് പോയതാണ്. കഴിഞ്ഞ ബുധനാഴ്ച മുതൽ നേരിട്ടോ ഫോണിലോ പ്രശാന്ത് കുമാറിനെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ 3 ജൂലൈ 2022 ഞായറാഴ്ച ഉച്ചക്ക്12 മണിയോടെ ജ്യേഷ്ഠന്മാർ വീട്ടിൽ വന്നു പരിശോധന നടത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ മുറിയിൽ കണ്ടെത്തിയത്.
വിവരം അറിയിച്ചതോടെ പന്തീരങ്കാവ് പോലീസ് സ്ഥലത്തെത്തി. ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൾ അസിസിൻ്റെ സഹായത്തോടെ ജഡം താഴെയിറക്കി.
പന്തീരങ്കാവ് സബ് ഇൻസ്പെക്ടർ ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ജഡം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
അഴുകിയ നിലയിലായിരുന്ന ജഢത്തിന് 3 ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് അനുമാനം.
ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്ന പ്രശാന്ത് കുമാർ കോവിഡിന് ശേഷം സമീപപ്രദേശങ്ങളിൽ സ്വന്തം ഓട്ടോറിക്ഷയിലെത്തി ചായയും കടിയും വിൽപ്പന ചെയ്തുവരികയായിരുന്നു.
അക്ഷയ് (10 ക്ലാസ് ) കിരൺ (6 ക്ലാസ് ) പ്രത്യൂഷ് (LKG)എന്നിവരാണ് മക്കൾ.
ഭാര്യ ശ്രീജിഷ.