പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വായന വളർത്താൻ പുസ്തകമേള...

വായന വളർത്താൻ പുസ്തകമേള...
പന്തീരാങ്കാവ് 
30 ജൂലൈ 2022
കുന്നംകുളങ്ങര എ.എം.എൽ പി & യൂ.പി.സ്കൂളിൽ 'വായന വളർത്തും വാനോളം' മെഗാ പുസ്തകമേള പ്രശസ്ത എഴുത്തുകാരൻ കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്തു.  
കുട്ടികളെയും  ഒപ്പം മതാപിതാക്കളെയും വായനയുടെ വസന്ത ലോകത്തേക്ക് അടുപ്പിക്കാൻ ലക്ഷ്യമിട്ടാണ് സ്കൂൾ പുസ്തകമേള നടത്തിയത്. ചടങ്ങിൽ പ്രദേശത്തുകാരനായ 
 ടി.പി.സുബിൻ രചിച്ച 'മലബാർ സമരസ്മൃതികളുടെ ഹൃദയ രേഖകൾ' എന്ന പുസ്തകം ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ശാരുതിയ്ക്ക് നൽകി പ്രകാശനം ചെയ്തു. 
പൊയിലിൽ അബ്ദുൾ അസീസിനെ ആദരിക്കുകയും ചെയ്തു. പുസ്തകമേളയോടനുബന്ധിച്ച്
സമീപ പ്രദേശങ്ങളിലെ എൽ.പി, യു.പി, വിദ്യാർഥികൾക്കായുള്ള സാഹിത്യക്വിസ് മത്സരം, വൈജ്ഞാനിക സംവാദം, ചരിത്ര സെമിനാർ, ആദ്യ വായനാനുഭവങ്ങൾ പങ്കിടൽ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. 
മാതൃഭൂമി ബുക്സ്, ഡി.സി ബുക്സ് തുടങ്ങി നിരവധി പ്രമുഖ പ്രസാധകരുടെ 5000 ലേറെ പുസ്തകങ്ങൾ പുസ്തകമേളയിൽ ഉണ്ടായിരുന്നു.
പുസ്തകങ്ങൾ പരിചയപ്പെടാനും വാങ്ങിക്കുവാനും സ്കൂളിന് സംഭാവനയായി നൽകാനും സൗകര്യമൊരുക്കിയ മേളയിൽ ആകർഷകമായ വിലക്കുറവും ഏർപ്പെടുത്തിയിരുന്നു.
പി.ടി.എ. പ്രസിഡന്റ് പി.യാസർ അറഫാത്ത് അധ്യക്ഷനായ ചടങ്ങിൽ
പ്രധാന അധ്യാപിക പി.എം.ശ്രീലത, ഷാജി പനങ്ങാവിൽ, പിലാക്കോത്ത് ഹസീന അസീസ്, കെ.റനീഷ്, എ.സുഹൈറ, എം.അബ്ദുൽ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു. സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now