മണക്കടവ്
03 ജൂലൈ 2023
ആളില്ലാത്ത വീടിന്റെ മുൻവാതിൽ തകർത്ത് മോഷണം. മണക്കടവ്
കുന്നംകുളങ്ങര പുത്തൂർമഠം റോഡിൽ ചന്ദനാട്ട് പൊറ്റമ്മൽ മണിയുടെ വീടിൻ്റെ വാതിൽ തകർത്താണ് കള്ളൻ മോഷണം നടത്തിയത്. അലമാറയിൽ സൂക്ഷിച്ചിരുന്ന മൂന്നര പവനോളം സ്വർണ്ണവും ഏഴായിരത്തോളം രൂപയുമാണ് നഷ്ടമായെന്ന് മണി പറഞ്ഞു.
നാല് പേഴ്സുകളിലായിരുന്നു പണമെന്നും അലമാറയിൽ തന്നെ മറ്റൊരിടത്ത് സൂക്ഷിച്ചിരുന്ന സ്വർണ്ണം നഷ്ടമായിട്ടില്ലെന്നും മണി പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനായ മണി ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തുറന്ന നിലയിൽ കണ്ടത്. ഭാര്യ ബന്ധുവീട്ടിലും മകൻ ജോലി സ്ഥലത്തുമായിരുന്നു.
പന്തീരാങ്കാവ് സബ് ഇൻസ്പെക്ടർ ധനഞ്ജയ ദാസിന്റെ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.