പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വില വർദ്ധനവിൽ പ്രതിഷേധിച്ച് കൺസ്യൂമേഴ്സ് ഫെഡറേഷൻ

വില വർദ്ധനവിൽ പ്രതിഷേധിച്ച് കൺസ്യൂമേഴ്സ് ഫെഡറേഷൻ
കോഴിക്കോട്
O6 ജൂലൈ 2022
മണ്ണെണ്ണയുടെ വില കുത്തനെ കൂട്ടിയ നടപടിയിൽ പ്രതിഷേധിച്ചും ദുർബല വിഭാഗങ്ങൾക്ക് മണ്ണെണ്ണക്ക് സബ്സിഡി നൽകണമെന്ന് ആവശ്യപ്പെട്ടും ധർണ്ണ നടത്തി. കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിലാണ് ധർണ്ണ നടത്തിയത്. 
വിലവർദ്ധനവിൽ പ്രതിഷേധിച്ച് മണ്ണെണ്ണ സ്റ്റൗവിന്റെ മുകളിൽ റീത്ത് സമർപ്പിച്ചു. പ്രതിഷേധ പരിപാടി സംസ്ഥാന വൈസ് ചെയർമാൻ പി.അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സക്കരിയ്യ പള്ളിക്കണ്ടി അധ്യക്ഷനായി. സന്തോഷ് തുറയൂർ, കൊടമ്പാട്ടിൽ അസീസ്, എൻ.വി. ബാലൻ നായർ, കെ.രമാബാബു, സംഘടനയുടെ ലീഗൽ അഡ്വൈസർ അഡ്വ: കെ. ഉമ്മർ, ഭാസ്ക്കരൻ നരിക്കുനി, ടി.വി.എം റിയാസ് തുടങ്ങിയവർ സംസാരിച്ചു. 
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now