പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഒറ്റ നമ്പർ ലോട്ടറി.. പെരുമണ്ണയിൽ ഒരാൾ അറസ്റ്റിൽ..

ഒറ്റ നമ്പർ ലോട്ടറി.. പെരുമണ്ണയിൽ ഒരാൾ അറസ്റ്റിൽ..
പുത്തൂർമഠം
31 ജൂലൈ 2022

പുത്തൂർമഠത്തിൽ ഒറ്റ നമ്പർ ലോട്ടറി വിൽപ്പന നടത്തിവന്ന മലപ്പുറം കുന്നുംപുറം പുത്തുക്കാടൻ അക്ഷയ് 
(19)  പോലീസിന്റെ പിടിയിലായി.  
ലോട്ടറി ടിക്കറ്റ് വിൽപ്പനയുടെ മറവിൽ ഒറ്റ നമ്പർ ലോട്ടറി വിൽപ്പന നടത്തുന്നതായി നിരവധി പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പൊലിസ് അന്വേഷണ നടപടികൾ ശക്തമാക്കിയത്. അമ്മൂസ് ലോട്ടറി ഏജൻസിയുടെ മറവിലാണ് ഇവിടെ ഇടപാട് നടക്കുന്നത്. പിടിയിലായ അക്ഷയ് കടമുറി വാടകയ്ക്ക് എടുത്ത് ലോട്ടറി വില്പനയുടെ മറവിൽ ഒറ്റ നമ്പർ ചൂതാട്ടം നടത്തി വരികയായിരുന്നു. ഇയാളുടെ പക്കൽ നിന്നും പണവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
നേരത്തെ പെരുമണ്ണയിൽ നിന്നും നിരവധി തവണ ഒറ്റ നമ്പർ ലോട്ടറി വില്പനക്കാരെ പിടികൂടിയിരുന്നു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now