പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വായന വളർത്താൻ പുസ്തകമേള

വായന വളർത്താൻ പുസ്തകമേള
മണക്കടവ്
26 ജൂലൈ 2022

വായന വളർത്തും വാനോളം എന്ന പ്രഖ്യാപനവുമായി ഒളവണ്ണ പഞ്ചായത്തിലെ പ്രഥമ പുസ്തകമേള ജൂലൈ 30 ന് മണക്കടവ് കുന്നംകുളങ്ങര സ്കൂളിൽ നടക്കും.

വായന വളർത്താൻ  ലക്ഷ്യമിട്ട്  കുന്നം  കുളങ്ങര എഎംയുപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ  പുസ്തകമേള സംഘടിപ്പിക്കുന്നു. ബഹുജന പങ്കാളിത്തത്തോടെ ജൂലൈ 30നാണ് പുസതക മേള നടത്തുന്നത്. സ്കൂളിൽ സംഘടിപ്പിക്കുന്ന പുസ്തകമേള എഴുത്തുകാരനും വാഗ്മിയുമായ  കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്യും.  രാവിലെ 9.30 ന് ആരംഭിച്ച്‌ വൈകുന്നേരം എഴ് മണി വരെ നീളുന്ന വിവിധ പരിപാടികളും പുസ്തകമേളയുടെ ഭാഗമായി നടത്തുമെന്നും മലയാളത്തിലെ പ്രമുഖ പ്രസാധകരുടെയെല്ലാം പുസ്തകങ്ങൾ മേളയിൽ ഉണ്ടാക്കുന്നും സംഘാടക വ്യക്തമാക്കി. 
സുബിൻ ടി പിയുടെ 'മലബാർ സമര സ്‌മൃതികളുടെ ഹൃദയരേഖകൾ' എന്ന പുസ്തകത്തിന്റെ പ്രകാശനവും ഇതോടനുബന്ധിച്ച്  നടക്കും. മേളയോടനുബന്ധിച്ച് 
ഒളവണ്ണ പഞ്ചായത്തിലെയും സമീപ സ്കൂളുകളിലെയും എൽ പി, യു പി വിദ്യാർഥികൾക്കായി പ്രത്യേകം സാഹിത്യ ക്വിസ് മത്സരം, സാഹിത്യ മത്സരങ്ങൾ, വൈജ്ഞാനിക സംവാദം, ചരിത്ര സെമിനാർ, ആദ്യ വായനാനുഭവം, തുടങ്ങിയ പരിപാടികളും മേളയുടെ ഭാഗമാകും. 
പഞ്ചായത്ത് തലത്തിലെ എഴുത്തുകാരുടെ സംഗമ വേദി കൂടിയായിരിക്കും പുസ്തകമേള.
എഴുത്തുകാർ സ്വയം പ്രസാധകരാവുന്നതിനെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി വിവിധ എഴുത്തുകാരുടെ കൃതികൾ മേളയിൽ പ്രദർശിപ്പിക്കുമെന്നും സ്കൂളിൽ വിളിച്ചു ചേർത്ത മീറ്റ് ദി പ്രസ് പരിപാടിയിൽ സംഘാടകർ അറിയിച്ചു.
പുസ്തകമേളയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്
9846172323 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now