പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മുൻ മാധ്യമപ്രവർത്തകൻ കാറിടിച്ച് മരിച്ചു..

മുൻ മാധ്യമപ്രവർത്തകൻ കാറിടിച്ച് മരിച്ചു..
മുക്കം
1 ആഗസ്റ്റ് 2022

കോഴിക്കോട് മുക്കത്തിനടുത്ത് മണാശ്ശേരിയില്‍ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മുൻ മാധ്യമ പ്രവർത്തകനും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറിയും താമരശ്ശേരി രൂപതാ മുന്‍ പ്രസിഡന്റുമായ തിരുവമ്പാടി സ്വദേശി ബേബി പെരുമാലില്‍ (ജോസഫ്) ആണ് മരിച്ചത്. കേരള പത്ര പ്രവര്‍ത്തക അസ്സോസിയേഷന്‍ താലൂക്ക് പ്രസിഡന്റ്, ദീപിക തിരവമ്പാടി ലേഖകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. എറണാകുളത്ത് നിന്നും കോഴിക്കോട്ടെത്തി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാര്‍ ഇടിച്ച് വീഴ്തുകയായിരുന്നു. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. ഏറെ നേരം രക്തം വാര്‍ന്നതാണ് മരണത്തിന് കാരണം. റോഡിലുണ്ടായിരുന്നവര്‍ ഇതുവഴി വന്ന ബസ്സിന് കൈ കാണിച്ച് നിര്‍ത്തുകയും ഇവര്‍ മണാശ്ശേരിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ രക്ഷിക്കാനായില്ല. ഏറെ നേരം രക്തം വാര്‍ന്നതാണ് മരണ കാരണമെന്ന് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.
ഭാര്യ: സാലി
മക്കൾ: സോണിയ, ഡാനിയ, ജൂലിയ

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now