പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

റോഡിൻ്റെ കാവൽക്കാരെവിടെ...

 റോഡിൻ്റെ കാവൽക്കാരെവിടെ...
പെരുമണ്ണ
11 ആഗസ്റ്റ് 2022
റോഡിൽ സ്വകാര്യ വ്യക്തികൾ നടത്തിയ അനധികൃത പ്രവർത്തികൾ റോഡ് തകരാൻ കാരണമായി. പെരുമണ്ണ കോട്ടേത്താഴം അങ്ങാടിയിലെ റോഡാണ് തകർന്നത്. 
അങ്ങാടിയിൽ  ഊർക്കടവ് റോഡിൻ്റെ തുടക്കത്തിലുള്ള ഭാഗമാണ് വെള്ളം കെട്ടിക്കിടന്ന് തകർന്നത്. റോഡരികിലെ കെട്ടിട ഉടമകൾ  കെട്ടിടത്തിൻ്റെ മുൻഭാഗത്തുള്ള ഡ്രൈനജിന് മുകളിൽ പൂർണ്ണമായി സ്ലാബ് ഇടുകയും വാഹനങ്ങൾക്ക് കയറി വരാനായി റോഡിലേക്ക് ഇറക്കി കോൺക്രീറ്റും ചെയ്തതോടെയാണ് മഴവെള്ളം ഡ്രൈനജിലേക്ക് ഒഴുകുന്നത് തടസപ്പെട്ടത്. ഇതോടെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയും അത് റോഡ് തകരാൻ കാരണമാകുകയും ചെയ്തു. 
ഏതാണ്ട് 20 മീറ്ററോളം ഭാഗമാണ് വലിയ കുഴികളായത്. പൊതുനിരത്തുകൾ കയ്യേറിയുള്ള ഇത്തരം നിർമ്മാണങ്ങൾ എല്ലാ അങ്ങാടികളിലും വർദ്ധിച്ചു വരികയാണ്.റോഡിൽ നിന്നും മഴവെള്ളം ഓടകളിലേക്ക് ഒഴുകുന്നതിനായി തയ്യാർ ചെയ്ത വഴികളെല്ലാം അടച്ചാണ് കെട്ടിട ഉടമകൾ റോഡിൽ കോൺക്രീറ്റ് ചെയ്യുന്നത്. ഇതോടെ റോഡിൽ വെള്ളക്കെട്ട് ഉണ്ടാവുകയും റോഡ് തകരുകയും ചെയ്യും. ഫൂട്പാത്തുകളിൽ വാഹനങ്ങൾ കയറ്റി പാർക്ക് ചെയ്യുന്നതും തിരക്കേറിയ അങ്ങാടികളിൽ ഇപ്പോൾ സ്ഥിരം കാഴ്ച്ചയാണ്.
പൊതു സ്ഥലങ്ങളിൽ സ്വകാര്യതാൽപര്യങ്ങളുടെ ഭാഗമായി നടത്തുന്ന അനധികൃത നിർമ്മിതികൾ അടിയന്തിരമായി നീക്കം ചെയ്യുവാൻ അധികൃതർ തയ്യാറാകണം.
കോട്ടേത്താഴത്തെ റോഡ് തകരാൻ കാരണമായ പ്രവർത്തികൾ നടത്തിയവർക്കെതിരെ നിയമ നടപടികൾ എടുക്കാനും അധികാരികൾ തയ്യാറാകണം.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now