പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പൂപ്പാടം കാണാൻ പെരുമണ്ണയിൽ പോകാം...

പൂപ്പാടം കാണാൻ പെരുമണ്ണയിൽ പോകാം...
പെരുമണ്ണ
04 ആഗസ്റ്റ് 2022

ഓണമാകുന്നതോടെ അയൽ സംസ്ഥാനത്തെ പൂപ്പാടങ്ങൾ കാണാൻ പോകുന്നത് ഇപ്പോൾ മലയാളികളുടെ ഒരു ശീലമാണ്. വയനാട് മുത്തങ്ങ കാടും കടന്ന് ഗുണ്ടിൽപേട്ടയിലേക്കാണ് ആ യാത്ര. എന്നാൽ അത്രയൊന്നും ഇല്ലെങ്കിലും ഇത്തവണ കോഴിക്കോട് പെരുമണ്ണ പഞ്ചായത്തിലെ പെരുമണ്ണയിലുമുണ്ട് ഒരു പൂപ്പാടം.

പെരുമണ്ണ പഞ്ചായത്ത്‌ പെരുമണ്ണ പുതിയേടത്ത് ശ്രീകൃഷണ ക്ഷേത്രത്തത്തിനു സമീപമാണ് ഈ പൂന്തോട്ടം. ക്ഷേത്രത്തിന് സമീപമായി അമ്പലക്കണ്ടി പറമ്പിലും എടോളിപ്പറമ്പിലുമായി ഒരേക്കറിലാണ് ചെട്ടിപ്പൂ കൃഷി ചെയ്യുന്നത്. തൊഴിലുറപ്പ് തൊഴികളാണ് കൃഷി നടത്തുന്നത്. വേറിട്ടതും പ്രായോഗികവുമായ പുതിയ കൃഷി എന്ന ചിന്തയോടെ വാർഡ് മെമ്പർ പ്രതീഷിൻ്റെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ ആദ്യ ചെട്ടിപ്പൂ കൃഷി.
 കടുംമഞ്ഞയും ഇളം മഞ്ഞയും നിറത്തിലുള്ള ചെട്ടിപ്പൂവാണ് പ്രധാന കൃഷി. ചെട്ടി തൈകൾ പുഷ്പിച്ചതോടെ ആദ്യ ഘട്ട വിളവെടുപ്പിന് സമയമായിട്ടുണ്ട്. വെയിലുള്ള ഉച്ച സമയങ്ങളിൽ തോട്ടത്തിലെത്തുന്ന വർണ്ണശലഭ കൂട്ടങ്ങളും മനോഹരമായ കാഴ്ചയാണ്.
പ്രാദേശിക വിപണിയിൽ ചെട്ടിപ്പൂ വിൽപന ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത്. ഓണക്കാലമാകുന്നതോടെ വലിയ തോതിൽ വിളവ് ലഭിക്കും വിധമാണ് കൃഷി നടക്കണത്. അതേ സമയം അതിവർഷം തുടരുന്നത് കൃഷിയെ ബാധിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.  ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും ജനപ്രതിനിധികളും ബ്ലോക്ക് പഞ്ചായത്ത് പ്രതിനിഥികളും ഉദ്യോഗസ്ഥരും ഇന്ന് കൃഷിയിടം സന്ദർശിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now