പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വാതിൽ തുറന്നിട്ട് ബസ്സ് യാത്ര പാടില്ല; മനുഷ്യാവകാശ കമ്മീഷൻ

വാതിൽ തുറന്നിട്ട് ബസ്സ് യാത്ര പാടില്ല; മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം
24 ആഗസ്റ്റ് 2022
സ്വകാര്യ ബസ്സുകൾ ഡോർ തുറന്നിട്ടുള്ള യാത്ര അവസാനിപ്പിക്കേണ്ടി വരും. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് പുതിയ ഉത്തരവിട്ടത്.
സ്വകാര്യ ബസ്സുകൾ വാതിൽ (ഡോർ ) തുറന്നിട്ട് സർവ്വീസ് നടത്തുന്നതിനാൽ യാത്രക്കാർ റോഡിലേക്ക് തെറിച്ചുവീണുള്ള അപകടം പതിവാകുന്നു എന്നും ആയതിനാൽ ബസുകൾക്കെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് ബഹു കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു സ്വകാര്യ വ്യക്തി നൽകിയ ഹർജിയിലാണ്  വി.കെ ബീനാകുമാരി ഈ മാസം മൂന്നാം തിയ്യതി ഉത്തരവിട്ടത്.
വിഷയത്തിൽ നിരവധി പരാതികളും ചർച്ചകളും നടപടികളും ഒക്കെ ഉണ്ടായെങ്കിലും നിരവധി ബസ്സുകൾ ഇപ്പോഴും വാതിൽ തുറന്നു വച്ചാണ് യാത്രകൾ നടത്തുന്നത്.
സ്വകാര്യ ബസ്സുകൾ ആവർത്തിച്ച് വരുത്തുന്ന  ഇത്തരം നിയമലംഘനങ്ങളിൽ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് കടുത്ത നടപടി സ്വീകരിച്ചുകൊണ്ട് മേലിലും ഇത്തരത്തിൽ ഒരു അപകടം മൂലം മനുഷ്യജീവൻ നഷ്ടമാകാതിരിക്കുവാൻ തക്ക നിതാന്ത ജാഗ്രത പുലർത്തണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർക്കും ഉത്തരവിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. 
സമീപകാലത്ത് ഒട്ടുമിക്ക ബസ്സുകളിലും ഹൈഡ്രോളിക് ഡോറുകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ചിലരെങ്കിലും അവ തുറന്നു വച്ചാണ് ബസ്സോടിക്കുന്നത്.
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിറങ്ങി 15 ദിവസത്തിലേറെയായിട്ടും നിയമലംഘനം നടത്തുന്ന ബസ്സുകൾക്കെതിരെ അധികൃതർ നടപടികൾ തുടങ്ങിയിട്ടുമില്ല.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now