പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മാലിന്യം തള്ളിയവർ മുങ്ങി ..

മാലിന്യം തള്ളിയവർ മുങ്ങി ..
പന്തീരാങ്കവ്
28 ആഗസ്റ്റ് 2022
റോഡരികിലെ പറമ്പിൽ തള്ളിയ മാലിന്യങ്ങൾ നീക്കം ചെയ്തില്ല.  സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പ്ലാസ്റ്റിക്ക് അടക്കമുള്ള ജൈവ അജൈവ മാലിന്യങ്ങൾ തള്ളി.
വെസ്റ്റ് പന്തീരങ്കാവിലെ പ്രധാന റോഡിൽ ടാക്സി സ്റ്റാൻ്റിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് 2 ലോഡ് മാലിന്യങ്ങൾ നിക്ഷേപിച്ചത്.   ടിപ്പർ ലോറിയിൽ മാലിന്യം കൊണ്ട് വന്ന്ത ളളുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വാഹനം തടഞ്ഞു വക്കുകയും മാലിന്യം നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 
സ്ഥലം ഉടമയുടെ നിർദ്ദേശപ്രകാരമാണ് മാലിന്യങ്ങൾ നിക്ഷേപിച്ചതെന്ന്  വാഹനത്തിലുള്ളവർ പറഞ്ഞെങ്കിലും നാട്ടുകാർ മാലിന്യം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ  മാലിന്യങ്ങൾ തിരിച്ചു കൊണ്ടുപോകാമെന്ന ഉറപ്പ് ഡ്രൈവർ നൽകിയതിനെ തുടർന്ന് വാഹനം നാട്ടുകാർ വിട്ടയക്കുകയായിരുന്നു. എന്നാൽ ഒരാഴ്ചയായിട്ടും മാലിന്യങ്ങൾ നീക്കം ചെയ്തിട്ടില്ല.
ഇതോടെ പ്രദേശത്തുകാർ നാട്ടുവാർത്തയെ വിവരം അറിയിക്കുകയും സംഭവസമയം പകർത്തിയ ദൃശ്യങ്ങൾ കൈമാറുകയുമായിരുന്നു. പഞ്ചായത്തിലും പൊലീസിലും പരാതി നൽകുമെന്നും നാട്ടുകാർ പറഞ്ഞു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now