പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വഴിയരികിൽ അപകട മരം ..പോരാത്തതിന് മാലിന്യ കൂമ്പാരവും..

വഴിയരികിൽ അപകട മരം ..പോരാത്തതിന് മാലിന്യ കൂമ്പാരവും..
മെഡിക്കൽ കോളജ്
03 ആഗസ്ത് 2022

അപകടം പതിയിരിക്കുന്ന റോഡിൽ മാലിന്യ കൂമ്പാരവും. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം ദേവഗിരി കോളജ് റോഡിരി കിലാണ്  മാലിന്യങ്ങൾ ചാക്കിൽ കെട്ടി സംഭരിച്ചിരിക്കുന്നത്‌. സമീപത്ത് ഖര, ദ്രവ, പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാം തള്ളുന്നതും തുടരുകയാണ്. ഇതിന് സമീപമുള്ള വലിയ മരമാണ് അപകട ഭീതിക്ക് കാരണം. 
മരത്തിൻ്റെ പ്രധാന തടിയുടെ ഭാഗങ്ങൾ ദ്രവിച്ച് പൊളിഞ്ഞ് നിൽകുന്ന അവസ്ഥയാണ്. സമീപത്തെ മറ്റ് മരങ്ങൾക്കിടയിൽ ഉള്ള ഈ മരം ഏത് സമയവും അപകടമുണ്ടാക്കി നിലംപതിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. 
ദേവഗിരി കോളജിലേക്കും സ്കൂളിലേക്കും വിദ്യാർത്ഥികളും ആശുപത്രിയിലേക്കുള്ള അനേകമാളുകളും നടക്കുന്ന ഈ റോഡിന് സമീപമായി നിരവധി കച്ചവട സ്ഥാാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഏറെ ഉയരമുള്ള മരം നിലംപതിച്ചാൽ അത് വലിയ ദുരന്തത്തിന് കാരണമാകുമെന്ന ആശങ്കയാണ് യാത്രക്കാരും കച്ചവടക്കാരും പങ്കുവെക്കുന്നത്. അടിയന്തിരമായി അപകടം ഒഴിവാക്കാൻ വേണ്ട നടപടികൾ അധികാരികൾ കൈക്കൊള്ളണം. ഏറെ നാളായി തുടരുന്ന മാലിന്യ ചാക്കുകൾ നീക്കം ചെയ്യുവാനും അമാന്തം ഉണ്ടായിക്കൂട.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now