പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പഠിപ്പിച്ച് പ്രതിഷേധം...

പഠിപ്പിച്ച്  പ്രതിഷേധം...
പന്തീരാങ്കാവ്
16 ആഗസ്റ്റ് 2022

ദേശീയ പതാകയുടെ മഹത്വവും ഉപയോഗവും പഠിപ്പിച്ചു കൊണ്ട് ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം പ്രതിഷേധം. ഒളവണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയാണ് പ്രതിഷേധിച്ചത്.  പ്രതിഷേധം കെ.എസ്.യു.സംസ്ഥാന പ്രസിഡൻ്റ് കെ.എം.അഭിജിത്ത് ഉദ്ഘാടനം ചെയ്തു. 
ഒളവണ്ണ പഞ്ചായത്തിലെ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് അനുപാതം ലംഘിച്ച് വികൃതമായ ദേശീയപതാകകളാണ് വിതരണം ചെയ്തിരുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ക്ലാസ് സംഘടിപ്പിച്ചത്. രാകേഷ് ഒളവണ്ണ അധ്യക്ഷനായി. വിനോദ് മേക്കോത്ത് ക്ലാസെടുത്തു.
ചോലയ്ക്കൽ രാജേന്ദ്രൻ, എ.ഷിയാലി, എൻ.മുരളീധരൻ, സുജിത്ത് കാഞ്ഞോളി, എ.മനീഷ്, സി.വി.ശ്രീജിത്ത്, കെ ടി - സുബിഷ്, രാകേഷ് മരക്കാട്ട്, വിപിൻ ഒടുമ്പ്ര, ഹനാൻ ഒളവണ്ണ, ഇൻസാഫ് ചെറയക്കാട്ട്, ടി.എം.അതുൽ എന്നിവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now