പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

റോഡിൽ വാരിക്കുഴി.. ഇരുചക്രവാഹനം രണ്ടായി മുറിഞ്ഞു ..

റോഡിൽ വാരിക്കുഴി..  ഇരുചക്രവാഹനം രണ്ടായി മുറിഞ്ഞു ..
കോഴിക്കോട്
പന്തീരാങ്കാവ്
6 ആഗസ്റ്റ് 2022

റോഡിലെ കിടങ്ങിൽ ചാടി
ഇരു ചക്രവാഹനം രണ്ടായി മുറിഞ്ഞു. ദേശീയപാതയിലെ അത്താണിക്ക് സമീപം പന്തീരങ്കാവിലേക്കുള്ള പഴയ റോഡിലെ റോഡിന് കുറുകെയുള്ള കിടങ്ങിൽ ചാടിയാണ് അപകടം ഉണ്ടായത്.
 പന്തീരങ്കാവ് ചാലിക്കര സ്വദേശി അസിം അൻസാർ ശനിയാഴ്‌ച രാവിലെ 12 മണിയോടെയാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൻ്റെ ഫോർക്ക് തകർന്ന് മുൻ ചക്രം വേറിട്ട നിലയിലാണ്. അപകടത്തിൽ മറ്റൊരു ബൈക്കിനും പരിക്കുപറ്റിയിട്ടുണ്ട്. യാത്രക്കാരൻ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം. അപകടം നടന്നയുടനെ സ്ഥലത്തെത്തിയ മിനി ബസ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധി മുസ സുൽത്താൻ, പൊതുപ്രവർത്തകൻ രമേശൻ തുടങ്ങിയവരാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
റോഡിനു കുറുകെയുള്ള ഈ കിടങ്ങിൽ മൂക്ക് കുത്തി ഏതാനും ദിവസങ്ങൾക്ക് മുമ്പ് പന്തീരങ്കാവിലെ ഒരു ഓട്ടോറിക്ഷയും മറിഞ്ഞിരുന്നു. കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് സ്ഥാപിക്കാൻ റോഡിനു കുറുകെ പ്രവർത്തി നടത്തിയ ഭാഗമാണ് വലിയ കിടങ്ങായി കിടക്കുന്നത്. 
കിടങ്ങ് നികത്താനായി വലിയ കരിങ്കല്ലുകൾ ഇട്ടതോടെ കൂനിൻമേൽ കരുവായ അവസ്ഥയാണ്. സമീപകാലത്ത് മിനി ബസ് അസോസിയേഷൻ പ്രവർത്തകരുടെ നേതൃത്വത്തിൽ കുഴികൾ അടച്ചിരുന്നു. എന്നാൽ മഴ ശക്തമായതോടെ കിടങ്ങിന് ആഴം വർദ്ധിച്ചിരിക്കുകയാണ്. സമീപകാലത്ത് പുതുക്കിപ്പണിത റോഡിലാണ് യാത്രക്കാരെ വീഴ്ത്തുത്തുന്ന ഈ വാരിക്കുഴി.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now