പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ചികിത്സാ സൗകര്യങ്ങൾ വിപുലീകരിച്ചു..

ചികിത്സാ സൗകര്യങ്ങൾ വിപുലീകരിച്ചു..
കോഴിക്കോട്
05 ആഗസ്റ്റ് 2022
കോഴിക്കോട്  VPS ലേക്ക്ഷോർ മെഡിക്കൽ സെന്റർ ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ വിഭാഗം വിപുലീകരിച്ചു. പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ പ്രശസ്ത ഫുട്ബാൾ താരം മുഹമ്മദ് റാഫി പുതിയ യൂണിറ്റിൻ്റെ ഉത്ഘാടനം നിർവഹിച്ചു.
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജ് ഫിസിക്കൽ മെഡിസിൻ മുൻ മേധാവി ഡോ.ജോർജ്ജ് ജോസഫ് നയിക്കുന്ന ടീമിൽ ഡോ. അഫ്ര , ഡോ.അഫീസടാംട്ടൻ, ഫിസിയോ തെറാപ്പിസ്റ്റ് ടിന്റു  എന്നിവരുടെയെല്ലാം 
സേവനങ്ങൾ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
വിവിധ അസുഖങ്ങൾകൊണ്ടും, അപകടങ്ങൾ മൂലവും ഉണ്ടാകുന്ന വൈകല്യങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർക്ക് കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ നൽകി അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് ലേക്ക് ഷോർ മെഡിക്കൽ സെന്റർ ലക്ഷ്യമിടുന്നതെന്ന് ഹോസ്പിറ്റൽ ഡയറക്ടർ അഡ്വക്കറ്റ് എസ്.കെ.അബ്ദുള്ള പറഞ്ഞു.
വിവിധ തരം വാതങ്ങൾ ( ആർത്രൈറ്റിസ്),  സന്ധീവേദനകൾ (കൈമുട്ട്, തോള്, കാൽമുട്ട്,  കഴുത്ത്),. അപകടങ്ങൾക്കും, സർജറിക്കും ശേഷമുള്ള വൈകല്യങ്ങൾ, പക്ഷാഘാതം, പാർക്കിൻസൺ രോഗം, തലച്ചോറിന്റെയും, നട്ടെല്ലിന്റയും , നാടീഞരബുകളുടേയും അസുഖങ്ങൾക്കും ഫിസിയോ തെറാപ്പി ചികിൽസ സൗകര്യങ്ങൾ ഈ ആശുപത്രിയിൽ ലഭ്യമാണ്.
ലേക്ക്ഷോർ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ അഡ്വ. S K അബ്ദുള്ള, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ.TP മെഹറൂഫ് രാജ്, പ്രശസ്ത സ്പോർട്സ് ലേഖകൻ കമാൽ വരദൂർ, ഫിസിക്കൽ മെഡിസിൻ മേധാവി ഡോ.ജോർജ്ജ് ജോസഫ്, ജനറൽ മാനേജർ അഡ്വ. രമേഷ്പുല്ലാട്ട് തുടങ്ങിയവർ ഉത്ഘാടന ചടങ്ങിൽ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now