പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

നിരോധിത ലഹരിമരുന്ന്.. മൂന്ന് പേർ പിടിയിൽ

നിരോധിത ലഹരിമരുന്ന്.. മൂന്ന് പേർ പിടിയിൽ

കോഴിക്കോട്

07 ആഗസ്റ്റ് 2022

എം.ഡി.എം.എ ലഹരിമരുന്നുമായി 3 യുവാക്കൾ വെള്ളയിൽ പോലീസിൻ്റെ പടിയിലായി. പന്തീരാങ്കാവ് പൂളേങ്കര നടുക്കണ്ടി പറമ്പ് ഷിജാഹ്(26) കല്ലായി സ്വദേശികളായ അമ്മാറമ്പത്ത് മുഹമ്മദ് ആഷിക്ക് (25), അമ്മാറമ്പത്ത് മുഹസിൻ എന്നിവരെയാണ് വെളളയിൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സനീഷിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്.

                         ( ഷിജാഹ്)

പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ക്രിസ്റ്റൽ രൂപത്തിലുള്ള 6 ഗ്രാം നിരോധിത ഉത്തേജക ലഹരി മരുന്നായ എം.ഡി.എം.എ യാണ് യുവാക്കളുടെ കാറിൽ നിന്നും കണ്ടെടുത്തത്.

                           (മുഹസ്സിൻ)

ശനിയാഴ്ച രാത്രി പോലീസ് പട്രോളിംഗിനിടെ വെള്ളയിൽ ഫിഷറീസ് സ്കൂളിന് സമീപം റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ട കാറിലുള്ള യുവാക്കൾ പോലീസിന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെ പരിഭ്രമിച്ചതിനെ തുടർന്നാണ് പോലീസ് വാഹനം പരിശോധിച്ചത്.   പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

                  (മുഹമ്മദ് ആഷിഖ് )

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now