പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

തെരുവ് നായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

തെരുവ് നായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു


പാലാഴി
31 ആഗസ്റ്റ് 2022

തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോമറിഞ്ഞ് ഡ്രൈവർക്ക് മരിച്ചു. പാലാഴി കെ.ടി. താഴം പൊട്ടണമേൽ പരേതരായ  
ശ്രീധരൻ, സാവിത്രി
ദമ്പതികളുടെ മകൻ
കനകരാജാണ് (52) ആണ്
തൊണ്ടയാട് ഇറക്കത്തിൽ അപകടത്തിൽ പെട്ട് മരിച്ചത്.
ബുധൻ രാവിലെ 9 മണിയോടെ  ഓട്ടോയുമായി പാലാഴി ഭാഗത്തേക്ക് വരുമ്പോഴാണ് നായ കുറുകെ ചാടിയത്.  സമീപവാസികൾ ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അല്പസമയങ്ങൾക്കകം മരണപ്പെടുകയായിരുന്നു.
മറ്റൊരാളുടെ ഓട്ടോയിലാണ്  
കനകരാജ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പ്രധാനമായും പൊറ്റമ്മൽ മേത്തോടത്താഴം ഓട്ടോസ്റ്റാൻ്റുകളിൽ ഏതാണ്ട് 25 വർഷത്തോളമായി ഓട്ടോ 
ഓടിച്ചു വരികയായിരുന്നു
കനകരാജൻ.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് മാങ്കാവ് ശ്മശാനത്തിൽ.
ഭാര്യ: റാണി
മക്കൾ: അനുശ്രീ രാജ്
അതുല്യരാജ്
 മകനാണ്. സഹോദരങ്ങൾ: ചിത്ര, 
രാജി, പ്രേമരാജൻ, പരേതനായ ധനരാജൻ
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now