പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മദ്ധ്യമാവതി.. ബോധവത്കരണവുമായി ലേക് ഷോർ ..

മദ്ധ്യമാവതി.. ബോധവത്കരണവുമായി ലേക് ഷോർ ..
കോഴിക്കോട്
17 സപ്തംബർ 2022

ലേക്ക് ഷോർ മെഡിക്കൽ സെന്റർ കോഴിക്കോട്  ICDS അർബനുമായി കൈകോർത്ത്  അംഗൻവാടി ഹെൽപ്പർമാർ, വർക്കർമാർ എന്നിവർക്ക് നൽകുന്ന ബോധവൽക്കരണ ക്ലാസ്സുകൾക്ക് സ്വീകാര്യതയേറുന്നു. ആരോഗ്യ മേഘലയിൽ സാധാരണ ജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് സേവനങ്ങൾ നടത്തുന്നവർക്ക് ആവശ്യമായ ബോധവത്കരണം നൽകുകയും അതുവഴി മറ്റുള്ളവരിലേക്ക് ആവശ്യമായ വിവരങ്ങൾ നൽകുകയുമാണ് ലക്ഷ്യം.
പ്രധാനമായും സ്ത്രീ രോഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ബോധവത്കരണം. നഗരങ്ങളിൽ മാത്രമല്ല പ്രാന്തപ്രദേശങ്ങളിലും ഇതുമാ യി ബന്ധപ്പെട്ട് ബോധവത്കരണം ക്ലാസുകൾ നൽകുമെന്ന് ലേക് ഷോർ മെഡിക്കൽ സെൻ്റ്ർ വക്താവ് പറഞ്ഞു.
സ്ത്രീകൾക്ക് ഹോർമോൺ ഉത്പാദനം
കുറയുബോൾ ഉണ്ടാവുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളും ആരോഗ്യ പ്രശ്നങ്ങളും അതിന്റെ പരിഹാരങ്ങളും എന്ന വിഷയങ്ങളിൽ ഡോ.ഖദീജ മുംതാസാണ് ക്ലാസ്സ് നൽകുന്നത്.  ജീവിതശൈലീ  രോഗങ്ങളെ കുറിച്ച് ഡോ.മെഹറൂഫ് രാജും ക്ളാസ്സെടുക്കും.
 ക്ലാസിലെത്തുന്നവരുടെ എല്ലാ സംശയങ്ങൾക്കും വിശദമായി മറുപടി നൽകാനും ക്ലാസ്സിൽ സമയം ക്രമീകരിച്ചിട്ടുണ്ട്. 
മദ്ധ്യമാവതി എന്ന് പേരിട്ട ഈ
ബോധവത്ക്കരണ പരിപാടിയൂടെ ഭാഗമായി സപ്തംബർ 15ന് കോഴിക്കോട് sk പൊറ്റക്കാട് ഹാളിൽ വലിയ ജനപങ്കാളിത്തത്തോടെയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. സപ്തംബർ 17ന് ശനിയാഴ്ച മണക്കടവ് 
മുതുവനത്തറയിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസും ജനപങ്കാളിത്തം കൊണ്ടും വിഷയാവതരണംകൊണ്ടും ശ്രദ്ധേയമായി. 
ഡോക്ടർമാരായ ഖദീജാ മുംതാസും മെഹറൂഫ് രാജും ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
ചടങ്ങിൽ അജയ് കുമാർ.എ.കെ, 
CDPO ലേഖ, സൂപ്രവൈസർമാരായ ജെസ്സി കൃഷ്ണ, നസ്രീൻ, ബബീഷ് എന്നിവരും സംസാരിച്ചു. 
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now