പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വിദ്യാർത്ഥികൾക്ക് യാത്രാവിലക്ക് - പന്തീരങ്കാവിൽ കുട്ടികൾ ബസ് തടഞ്ഞു.

വിദ്യാർത്ഥികൾക്ക് യാത്രാവിലക്ക് - പന്തീരങ്കാവിൽ കുട്ടികൾ ബസ് തടഞ്ഞു.
പന്തീരാങ്കാവ്
27 സപ്തംബർ 2022

ബസ്സിൽ കയറ്റാത്തതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ബസ് തടഞ്ഞു. പാരാമെഡിക്കൽ വിദ്യാർത്ഥികളാണ് ബസ്സ് തടഞ്ഞത്. ഫുൾ ടിക്കറ്റെടുത്ത് ആണ് വിദ്യാർത്ഥികൾ യാത്ര ചെയ്യുന്നതെങ്കിലും ഇവരെ കാണുന്ന തോടെ ബസ്സ്  നിർത്താതെ പോവുകയാണെന്നാണ്   കുട്ടികൾ പറയുന്നത്. നാലരക്ക് ക്ലാസ് കഴിഞ്ഞ് ബസ് സ്റ്റോപ്പിൽ എത്തുന്ന കുട്ടികൾക്ക് മണിക്കൂറുകളാണ് ബസ്സ്കാത്ത് നിൽകേണ്ടി വരുന്നത്. കോളേജ് വിടുന്ന സമയത്തെത്തുന്ന ചില ബസ്സുകളാണ് ഇവരെ കയറ്റാതെ പോകുന്നത്. പന്തീങ്കാവിനും കൈമ്പാലത്തിനും ഇടയിൽ  പ്രവർത്തിക്കുന്ന നാഷണൽ പാരാമെഡിക്കൽ കോളജിലെ കുട്ടികളാണ്  ചില സ്വകാര്യ ബസ് ജീവനക്കാരുടെ ഈ കാടത്തം മൂലം യാത്രാവിലക്ക് അനുഭവിക്കുന്നത്. വിഷയത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച വൈകുന്നേമാണ് കുട്ടികൾ മരം സ്റ്റോപ്പിന് സമീപം ബസ്സുകൾ തടഞ്ഞത്.
കുട്ടികൾ കാര്യങ്ങൾ വിശദമായി തന്നെ വിവരിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. ബസ്സ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിലുള്ള തർക്കത്തിൻ്റെയും വീഡിയോ നാട്ടുവാർത്ത പുറത്ത് വിടുകയാണ്.
 പന്തീരങ്കാവ് പൊലീസ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ ഇന്ന് പുറത്ത് വരും..
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now