പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഓണത്തിരക്കിൽ മാല മോഷണം...

ഓണത്തിരക്കിൽ മാല മോഷണം...

പന്തീരങ്കാവ്
13 സപ്തംബർ 2022
പന്തീരങ്കാവിൽ ഫാൻസി സാധനങ്ങൾ വാങ്ങുതിനിടെ കുട്ടിയുടെ കഴുത്തിൽ നിന്നും ചെയിൻ കവർന്നു. ശനിയാഴ്ച (10 സപ്തംബർ 2022) ഉച്ചക്ക് 12 മണിയോടെയാണ് പരുത്തിപ്പാറ സ്വദേശി റഫീഖിൻ്റെ  ഭാര്യയും ഉമ്മയും കുട്ടിയുമൊത്ത് പന്തീരങ്കാവിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങിയത്.  വീട്ടിലെത്തിയപ്പോഴാണ് കട്ടിയുടെ കഴുത്തിലണഞ്ഞിരുന്ന സ്വർണ്ണമാല നഷ്ടമായത് അറിയുന്നത്. തുടർന്ന് അവർ പന്തീരങ്കാവിലെ വ്യാപാരികളുടെ സഹായത്തോടെ അവർ കയറിയ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ കഴുത്തിൽ നിന്നും ചെയിൻ മോഷണം നടക്കുന്നതിൻ്റെ ചിത്രങ്ങൾ ലഭിച്ചത്.
പച്ച ഷാൾ അണിഞ്ഞ ഏതാണ്ട് 30 വയസ് തോന്നിക്കുന്ന യുവതിയാണ് കുട്ടിയുടെ ചെയിൻ പൊട്ടിച്ചെടുത്തത്. ഇവർ ആദ്യം കയറിയ മിസ്സ് വേൾഡ് ടെക്സ്റ്റയിൽ ഷോപ്പിൽ നിന്നും സംഘം മോഷണശ്രമം നടത്തുന്നുണ്ട്. അവിടെ നിന്നും ഇറങ്ങി  അല്പം അകലെയുള്ള അമൃത ഫാൻസിൽ ഇവർ എത്തുമ്പോൾ ഒപ്പം യുവതിയും കൂട്ടാളിയും ഇവിടെയുമെത്തുന്നു. ഇവിടെ വെച്ചാണ് ചെയിൻ പൊട്ടിച്ചെടുത്തത്.
ഇത് ലഭ്യമായ വീഡിയോയിൽ വ്യക്തമാണ്.
മോഷണം നടത്തുന്ന യുവതിയുടെയും ഒപ്പമുള്ള സ്ത്രീയുടെയും മാസ്ക് അണിഞ്ഞിട്ടുള്ള ചിത്രങ്ങളാണ് ലഭിച്ചിട്ടുള്ളത്. യുവതിക്കൊപ്പമുള്ള   സ്ത്രീയുടെ കയ്യിൽ ഒരു കുട്ടിയും ഉണ്ട്. രണ്ടിടങ്ങളിൽ ഇവർ ഒപ്പമുണ്ട്. 
ഇവർ ചേർന്നാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പരുത്തിപ്പാറ സ്വദേശികൾ പന്തീരങ്കാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒന്നേമുക്കാൽ പവൻ ഉള്ള ചെയിനാണ് നഷ്ടമായത്. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now