പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കല്യാണം മുടക്കികളുടെ ശ്രദ്ധക്ക്.. തല്ല് വീട്ടിലെത്തും..

കല്യാണം മുടക്കികളുടെ ശ്രദ്ധക്ക്.. തല്ല് വീട്ടിലെത്തും..
ഗോവിന്ദപുരം
05 സപ്തംബർ 2022

കല്യാണം മുടക്കികളെ കായികമായി  നേരിടുമെന്ന് അറയിച്ച്‌  ബോർഡ് സ്ഥാപിച്ചു. കോഴിക്കോട്  ഗോവിന്ദപുരത്താണ് റോഡരികിൽ ബോർഡ് ഉയർന്നത്.  പല വിധ കാരണങ്ങൾ പ്രചരിപ്പിച്ച് നിരന്തരമായി വിവാഹങ്ങൾ മുടക്കുന്നതിൽ രോഷം പൂണ്ട് പ്രദേശത്തുകാരാണ് ബോർഡ് വച്ചതെന്നാണ് സൂചന.  
 "കല്യാണം മുടക്കികളായ നാറികളുടെ ശ്രദ്ധയ്ക്ക്. നാട്ടിലെ ആൺകുട്ടികളെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാൽ ആളിന്റെ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കും. അത് ഏത് സുഹൃത്തിന്റെ അഛനായാലും …… തല്ലും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. തല്ലും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.  നിങ്ങൾക്കും വളർന്നു വരുന്ന മക്കളും കൊച്ചുമക്കളും ഉണ്ടെന്ന് ഓർക്കുക. ഗോവിന്ദപുരം ചുണക്കുട്ടികൾ ”
ഇതാണ് ബോർഡിലുള്ളത്.

ബോർഡ് ഉയർന്ന സാഹചര്യത്തിൽ  വിഷയത്തിൽ പോലീസ് ഇന്റലിജൻസ് വിഭാഗം അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now