പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പീഠനം.. 23 കാരനെ റിമാൻ്റ് ചെയ്തു ..

പീഠനം.. 23 കാരനെ റിമാൻ്റ് ചെയ്തു ..
പന്തീരാങ്കാവ്
14 ഒക്ടോബർ 2022

ഭർതൃമതിയായ യുവതിയെ  ബലാത്സംഗം ചെയ്ത കേസ്സിൽ യുവാവ് പിടിയിൽ  പന്തീരാങ്കാവ് പോലീസാണ് സ്ത്രീയുടെ പരാതിയിൽ 23 കാരനെ അറസ്റ്റ് ചെയ്തത്.  ഒളവണ്ണ കളളിക്കുന്ന് വാരിയത്ത് അയിഷാസ് ഹൗസിൽ മുഹസിൻ റോഷനാണ് (23) അറസ്റ്റിലായത്. റോഷനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
യുവതിയുടെ വീടിനടുത്തുള്ള സുഹൃത്ത് മുഖേനയാണ് റോഷൻ യുവതിയുമായി പരിചയപ്പെടുന്നത്.  സൗഹൃദത്തിലായതോടെ ഫോട്ടോ അയച്ചുനൽകാൻ സമ്മർദം ചെലുത്തുകയും യുവതി ഫോട്ടോ അയച്ചു നൽകുകയും ചെയ്തതായും തുടർന്ന് വീട്ടിൽ വരുകയും നിർബന്ധിച്ച് ഫോട്ടോ എടുക്കുകയും ചെയ്തതായും യുവതിയുടെ പരാതിയിൽ പറയുന്നു. രണ്ടു ദിവസം മുമ്പ് രാത്രിയിൽ  മതിൽ ചാടി കടന്ന് വീട്ടിൽ വന്ന്, ഫോട്ടോ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതി പരാതി നൽകിയത്.
ഓൺലൈൻ വഴി വസ്ത്രങ്ങൾ വിൽക്കുന്ന ഗ്രൂപ്പുകളിൽ അംഗമായി, സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് ഫോട്ടോകൾ വാങ്ങിക്കുന്നത് ഇയാളുടെ ശീലമാണെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. 
റോഷൻ്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ പല വിവരങ്ങളും ഒഴിവാക്കപ്പെട്ടതായി കണ്ടതായും അവ വീണ്ടെടുക്കുന്നതോടെ കൂടുതൽ കാര്യങ്ങൾ അറിയാനാകുമെന്നും പോലീസ് പറഞ്ഞു. 
ലക്ഷദ്വീപിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് റോഷനെ പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ.ഗണേഷ് കുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now