പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മറ്റുള്ളവർക്ക് മാതൃകയായി സജ്ന ...

മറ്റുള്ളവർക്ക് മാതൃകയായി സജ്ന ...
പന്തീരങ്കാവ് 
08 ഒക്ടോബർ 2022

ഇരിങ്ങല്ലൂർ പാലാഴി ഹൈലൈറ്റ് മാൾ പരിസരത്തുനിന്ന് കളഞ്ഞുകിട്ടിയ ഒന്നര പവൻ സ്വർണ്ണാഭരണം പൊലീസിൻ്റെ സാന്നിദ്ധ്യത്തിൽ ഉടമയെ തിരികെ ഏൽപ്പിച്ച് ബാലുശ്ശേരി സ്വദേശിനി സജ്ന.
പന്തീരങ്കാവ്  സ്റ്റേഷനിലെത്തി പോലീസിന്റ സാന്നിധ്യത്തിലാണ് ആഭരണം കൈമാറിയത്.
കഴിഞ്ഞ അഞ്ചാം തിയ്യതി ഹൈലൈറ്റ് മാൾ പരിസരത്തുവെച്ചാണ് കുളങ്ങര പീടിക സ്വദേശിനിയായ ഇഷ്റയുടെ ഒന്നര പവൻ്റെ സ്വർണ്ണാഭരണം നഷ്ടമായത്. അന്ന് ഹൈലൈറ്റ്മാളിൽ വന്ന ബാലുശ്ശേരി സ്വദേശിനി സജ്നയുടെ മക്കൾക്കാണ് ഇത്‌ ലഭിച്ചത്. സ്വർണ്ണം കിട്ടിയ വിവരം അവർ ഹൈലൈറ്റ് മാൾ സെക്യൂരിറ്റി മാനേജർ അമീറിനെയാണ് ആദ്യം അറിയിച്ചത്. തുടർന്ന് പന്തീരാങ്കാവ് പോലീസിലും അറിയിച്ചു. പൊലിസ് ഉടമയെ കണ്ടെത്താൻ അന്വേഷണം  നടത്തുന്നതിനിടയിലാണ്  ഉടമ ഇന്ന് സ്റ്റേഷനിൽ നേരിട്ട്  എത്തിയത്. 
ഉടമ എത്തിയ വിവരം സജ്നയെ പൊലീസ് അറിയിച്ചതോടെ സജ്ന തന്നെ നേരിട്ടുവന്ന് സ്വർണ്ണാഭരണം  ഉടമ ഇഷ്റക്ക് കൈമാറി. 
കളവുകളും പിടിച്ചുപറികളും പെരുകുന്ന കാലത്ത് മറ്റുള്ളവർക്ക് മാതൃകയായി പ്രവർത്തിച്ച സജ്നയെ പൊലീസ് അഭിനന്ദിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now