പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കാൽനട യാത്ര തടസപ്പെടുത്തി കെട്ടിട ഉടമ..

കാൽനട യാത്ര തടസപ്പെടുത്തി കെട്ടിട ഉടമ..
പന്തീരങ്കാവ്
15 ഒക്ടോബർ 2022

ഫുട്പാത്തിൽ നിർമ്മാണ സാധനങ്ങൾ ഇറക്കി വച്ച് കെട്ടിട ഉടമ. നടപ്പാതയിൽ നിന്നും ഇവ മാറ്റണമെന്ന് ആവശ്യപ്പെട്ടവരോട് വേറെ എവിടെ ഇടും എന്ന മറു ചോദ്യം. 
പന്തീരങ്കാവ് കെ.എസ്.ഇ. ബി. ഓഫീസിനു സമീപം റോഡരികിലെ കെട്ടിടത്തിനു മുമ്പിലെ നടപ്പാതയിലും റോഡിലുമാണ് കോൺക്രീറ്റ് നിർമ്മാണത്തിനാവശ്യമായ മെറ്റലും പാറപ്പെടിയുമെല്ലാം കൂട്ടിയിട്ടിരിക്കുന്നത്. ഇതോടെ നടപ്പാതയിലൂടെ കാൽ നട അസാധ്യമായിരിക്കുകയാണ്. ഇതെല്ലാം നീക്കം ചെയ്യണമെന്ന്  
യാത്രക്കാരിൽ ചിലർ കെട്ടിട
ഉടമയോട് ആവശ്യപ്പെട്ടിട്ടും അതിന് 
ഉടമ ഇതുവരെയും തയ്യാറായിട്ടില്ല. കഴിഞ്ഞ 3 ദിവസങ്ങളായി ലോഡ് കണക്കിനുള്ള നിർമ്മാണ സാമഗ്രികൾ നടപ്പാതയി തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
വാഹനത്തിരക്കേറെയുള്ള അങ്ങാടിയിൽ സാധാരണക്കാരൻ്റെ സഞ്ചാരസ്വാതന്ത്യം ഹനിക്കുന്ന ഈ പ്രവർത്തിക്കെതിരെ പന്തീരങ്കാവ് പൊലിസിലും പരാതി അറിയിച്ചിട്ടും ശനിയാഴ്ച വൈകുന്നേരം വരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
സ്വന്തം കെട്ടിടത്തിന് മുമ്പിൽ ഇവയെല്ലാം സൂക്ഷിക്കാൻ സ്ഥലമുണ്ടെന്നിരിക്കെ ഇവയെല്ലാം നടപ്പാതയിലും റോഡിലും തട്ടി യാത്ര തടസപ്പെപ്പെടുത്തുന്ന കെട്ടിട ഉടമയുടെ പ്രവർത്തിയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now