പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കടിച്ച നായയെ പിടിച്ചുകെട്ടി നാസർ ..

കടിച്ച നായയെ പിടിച്ചുകെട്ടി നാസർ ..
പന്തീരങ്കാവ്
21 ഒക്ടോബർ 2022

കടിച്ച നായയെ സാഹസികമായി പിടിച്ചുകെട്ടി പന്നിയൂർകുളം നടുവീട്ടിൽ അബ്ദുൾ നാസർ. 
പന്തീരങ്കാവിനു സമീപം പന്നിയൂർ കുളത്ത് പ്രഭാതസവാരിക്കിറങ്ങിയ നാസറിനെയാണ് നായ കടിച്ച് ഗുരുതരമായി പരിക്കേൽപിച്ചത്.
 കടിയേറ്റ നാസർ  വളരെ സാഹസികമായി നായയെ കീഴ്പെടുത്തി. പിന്നീട് ഓടിയെത്തിയവരുടെ സഹായത്തോടെ കയറുപയോഗിച്ച്  കെട്ടിയിടുകയും ചെയ്തു.  തന്നെ കടിച്ച നായി ഇനിയും ഒരാളെ കടിക്കുന്നത് തടയാനായിരുന്നു നാസറിൻ്റെ ശ്രമം. ശരീരത്തിൻ്റെ നിരവധി ഭാഗങ്ങളിൽ കടിയേറ്റ നാസർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടിയിട്ടുണ്ട്.
എന്നാൽ പിടിച്ചു കെട്ടിയ നായ പ്രദേശവാസിയുടെ വളർത്തുനായ യെന്ന് പിന്നീട് തിരിച്ചറിയുകയും ഉടമയെത്തി കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now