പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

തൈക്കോണ്ടോ യിൽ പൊൻതാരകമായി വൈഗ...

തൈക്കോണ്ടോ യിൽ പൊൻതാരകമായി വൈഗ...
കോഴിക്കോട്
25 ഒക്ടോബർ 2022

ഒക്ടോബർ 23ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന കോഴിക്കോട് ജില്ലാ തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ 37 കിലോഗ്രാം വിഭാഗത്തിലാണ് ടി.വൈഗ സ്വർണമെഡൽ നേടിയത്. ഇതിനോടകം തന്നെ സംസ്ഥാനത്തുടനീളം നിരവധി തൈക്കോണ്ടോ മത്സരങ്ങളിലും വൈഗ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. 
പൂവങ്ങൽ തേവർ കുറ്റിത്തൊടി സ്മിതേഷിൻ്റെയും അനീഷ്മയുടെയും ഏകമകളാണ്  പൊറ്റമ്മൽ തൊണ്ടയാട്
ചിന്മയ മിഷൻ സ്കൂളിൽ 8 ക്ലാസ് വിദ്യാർത്ഥിനിയായ വൈഗ. പഠന വിഷയങ്ങളിലും മികച്ച നിലവാരം പുലർത്തുന്ന ഈ പതിമൂന്ന്കാരി സംസ്ഥാന തല  ഷൂട്ടിംഗ് മത്സരത്തിലും മികച്ച പോയിൻറുകൾ നേടിയിട്ടുണ്ട്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now