പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

സ്കൂളിലെ മീൻ കുളത്തിൽ മീൻ നിറഞ്ഞു ..

സ്കൂളിലെ മീൻ കുളത്തിൽ മീൻ നിറഞ്ഞു ..
പന്തീരാങ്കാവ്
25 ഒക്ടോബർ 2022

കൂടത്തുംപാറ ജി എൽ പി സ്കൂളിലെ മീൻ കുളത്തിൽ മീനുകൾ നിറഞ്ഞു. സ്കൂളിലെ വളർത്തു മത്സ്യങ്ങൾ മോഷ്ടിക്കപ്പെട്ട വാർത്ത അറിഞ്ഞ സുമനസുകളാണ് സൗജന്യമായി വളർത്തു മത്സ്യങ്ങളെ നൽകിയത്.
ഇതോടെ സ്കൂളിലെ വിദ്യാർഥികൾക്കും ഏറെ സന്തോഷമായി.
അക്വേറിയം ആൻഡ് പെറ്റ് ഷോപ്പ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളാണ് മത്സ്യങ്ങളുമായി എത്തിയത്.
രാവിലെ 10 മണിയോടെ ചെറുതും വലുതുമായി
വൈറ്റ് ഷാർക്ക്, ബ്ലാക്ക് ഷാർക്ക്,
കോയികാർപ്, എസ്.കെ.ഗോൾഡ്,
സക്കർ ഫിഷ് തുടങ്ങിയ ഇനങ്ങളിൽപ്പെട്ട 150 ലേറെ മത്സ്യ കുഞ്ഞുങ്ങളുമായാണ് ഇവരെത്തിയത്.
എ.പി .എസ്.എ. പ്രസിഡൻ്റ് സെബാസ്റ്റ്യൻ ആൻ്റണി
സെക്രട്ടറി ദാവൂദ് കുന്ദമംഗലം,
അനസ് മുക്കം,
ആനന്ദൻ രാമനാട്ടുകര,
സണ്ണി ചെമ്മാച്ചൽ, ജിതേഷ് തടമ്പാട്ടു താഴം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ കുട്ടികൾക്ക് കൈമാറിയ  മത്സ്യങ്ങളെ എല്ലാവരും ചേർന്ന് കുളത്തിൽ നിക്ഷേപിച്ചു.
ചടങ്ങിൽ പ്രധാന അധ്യാപകൻ യു.ബി.ജയരാജൻ, സി.കെ.ശാന്തിമോൾ, കെ.എം.മേഘ, പി.ദൃശ്യ തുടങ്ങിയവരും സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now