പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വിനോദയാത്ര...

വിനോദയാത്ര...
പന്തീരാങ്കാവ്
26 ഒക്ടോബർ 2022

യാത്രയോ.. ഞങ്ങൾ റെഡി. പ്രായമൊന്നും യാത്രക്ക് തടസമല്ല എന്ന് തെളിയിച്ച്  യാത്രക്കെത്തിയത് 33 മുതിർന്ന പൗരൻമാർ. കൂട്ടത്തിൽ 88 കാരനുമുണ്ട്.  അവരങ്ങനെ ചെറിയ ഒരു ബാഗുമെല്ലാം തൂക്കി ബസ്സിൽ കയറി പോണ പോക്ക് കണ്ടാൽ മനസിലാകും യാത്രയോടുള്ള അവരുടെ അഭിനിവേശം. 18 ൻ്റെ ചുറുചുറുക്കോടെയാണവർ മക്കളോടും പേരമക്കളോടുമൊക്കെ കൈ വീശി വിനോദയാത്ര പോയത്. 
മണക്കടവിലെ നാട്ടൊരുമയാണ് വയോജനങ്ങൾക്കായി വിനോദയാത്ര ഒരുക്കിയത്. ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ എട്ട്, ഒമ്പത് വാർഡുകളിലെ ജനപ്രതിനിധികളായ ഷാജി പനങ്ങാവിൽ, ഹസീന അസീസ് എന്നിവരുടെ നേതൃത്വത്തിലാണ് 'സായാഹ്ന ചന്ദ്രിക' എന്ന വിനോദയാത്ര ഒരുക്കിയത്. 
താമരശ്ശേരി ചുരം കയറി വയനാട് ചുറ്റി തമിഴ്നാട് അതിർത്തിയായ
ചേറമ്പാടിയിലേക്ക് ആണ് ഇവരുടെ വിനോദയാത്ര. ചൊവ്വ രാത്രി അവിടെ റിസോർട്ടിൽ താമസിച്ച് നാടുകാണി ചുരം ഇറങ്ങി ബുധൻ രാത്രി തിരിച്ചെത്തുന്ന വിധമാണ് യാത്ര.
 എൺപത്തിയെട്ടുകാരനായ പൊയ്യേരി മമ്മദ് കോയ ഉൾപ്പെടെ യാത്രയിൽ  33 പേരാണ് വയോജനങ്ങൾ. ഇവർക്ക് കൂട്ടായി സംഘാടകരും  ആശാ പ്രവർത്തകയും യാത്ര പൂർണമായും ചിത്രീകരിക്കുവാനായി വീഡിയോക്കാരുമൊക്കെ ഉണ്ട്. 
 ഗാനമേള, മെഡിക്കൽ ക്യാമ്പ് , മറ്റു കലാപരിപാടികൾ എന്നിവയും യാത്രയുടെ ഭാഗമാണ്. കുന്നംകുളങ്ങര സ്കൂളിനു സമീപത്തുനിന്നാണ് യാത്ര പുറപ്പെട്ടത്. 
പി.ടി.എ.റഹീം എം.എൽ.എ. യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശാരുതി അധ്യക്ഷയായി. ജനപ്രതിനിധികളായ രാജീവ് പെരുമൺപുറ, ഷാജിപനങ്ങാവിൽ, സുജിത്ത് കാഞ്ഞോളി, ഹസീന അസീസ്, ഉഷാദേവി, ബിന്ദു ഗംഗാധരൻ, വി.ജയദേവൻ, എം.അബ്ദുൾ ഖാദർ ,എം.എ.റാഹില എന്നിവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now