പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കുട്ടികളെ സങ്കടത്തിലാക്കി അലങ്കാര മത്സ്യമോഷണം...

കുട്ടികളെ സങ്കടത്തിലാക്കി അലങ്കാര മത്സ്യമോഷണം...
സ്കൂളിലെ വളർത്തുമത്സ്യങ്ങൾ മോഷണം പോയി.

പന്തീരങ്കാവ്
18 ഒക്ടോബർ 2022

കുടത്തുംപാറ ജി എൽ പി സ്കൂളിലെ വളർത്തുമത്സ്യങ്ങൾ മോഷണം പോയി. സ്കൂൾ കോമ്പൗണ്ടിനത്ത് പ്രത്യേകം നിർമ്മിച്ച പോണ്ടിൽ നിന്നാണ് വലിയ മത്സ്യങ്ങൾ നഷ്ടപ്പെട്ടത്. തിങ്കളാഴ്ച  രാത്രിയിലാണ് മോഷണം നടന്നതെന്നാണ് സ്കൂൾ അധികൃതർ പൊലിസിനു പരാതി നൽകിയത്.
ഷാർക്ക് ഇനത്തിലുള്ള വലിയ മീനുകളെയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ 5 വർഷമായി PTA നേത്യത്വത്തിലാണ് ഇവിടെ അലങ്കാര മത്സ്യങ്ങളെ വളർത്തിയിരുന്നത്. കുട്ടികളുടെ ഉല്ലാസം കൂടി ലക്ഷ്യമിട്ട് വളരെ ഗൗരവത്തോടെയാണ് മത്സ്യങ്ങളെ വളർത്തിയിരുന്നത്. സമീപത്ത് തന്നെ ചെറിയ വെള്ളച്ചാട്ടവും ഒരുക്കിയിട്ടുണ്ട്.  മത്സ്യങ്ങളുടെ സംരക്ഷണത്തിന് വലവിരിച്ചിരുന്നു. വലയെല്ലാം അറുത്ത് മാറ്റിയാണ് വലിയ മീനുകളെയെല്ലാം മോഷ്ടിച്ചത്. ഏതാനും ചെറിയ മീനുകൾ മാത്രമാണ് ശേഷിക്കുന്നത്. മീനുകളെ യെല്ലാം കള്ളൻ കൊണ്ടുപോയതോടെ കുട്ടികൾക്കും ഏറെ സങ്കടമായി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now