പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കടന്നലിൻ്റെ കുത്തേറ്റ് 68 കാരന്‌ ദാരുണാന്ത്യം ..

കടന്നലിൻ്റെ കുത്തേറ്റ് 68 കാരന്‌ ദാരുണാന്ത്യം ..
പെരുമണ്ണ
22 നവംബർ 2022
പെരുമണ്ണയിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. പെരുമണ്ണ പഞ്ചായത്തിലെ പാറമ്മൽ
പൂവ്വത്തും കണ്ടി ചന്ദ്രൻ (68) (നടക്കാവിൽ) ആണ് മരിച്ചത്. 
പെരുമൺപുറ പിലാക്കാട്ട് താഴം പൊറ്റ ഭാഗത്ത് വെച്ച് രാവിലെ11.30  മണിക്കാണ് ചന്ദ്രന് കടന്നലിൻ്റെ കുത്തേറ്റത്. കവുങ്ങിൽ നിന്നും അടയ്ക്ക പറിക്കുന്നതിനിടെ
യാണ് ദാരുണ സംഭവമുണ്ടായത്.
ചന്ദ്രനെ കടന്നൽ കൂട്ടമായി അക്രമിച്ചെന്നാണ് ദൃക്സാക്ഷിമൊഴി. കൂടെ ജോലിയിൽ ഉണ്ടായിരുന്ന പള്ളിത്താഴം മൂസ്സ, മണി എന്നിവർക്കും കടന്നലിൻ്റെ കുത്ത് ഏറ്റിട്ടുണ്ട്‌. ഇരുവരും കോഴിക്കോട് മെസിക്കൽ കോളജിൽ ചികിത്സയിലാണ്. ഓടി കൂടിയ നാട്ടുകാരാണ് അപകടത്തിൽ പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now