പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഹരിത പാത; വ്യാപാരികൾ സമര രംഗത്ത്..

ഹരിത പാത; വ്യാപാരികൾ സമര രംഗത്ത്..
പെരുമണ്ണ
01 നവംമ്പർ 2022

 കോഴിക്കോട്  പാലക്കാട് ഗ്രീൻ ഫീൽഡ് ദേശീയ പാതക്ക് വേണ്ടി കട ഒഴിയേണ്ടി വരുന്ന വ്യാപാരികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാൻ അധികൃതർ തയ്യാറാകണം എന്നാവശ്യപ്പെട്ട്  പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. 

നവംബർ 1 കേരളപ്പിറവി ദിനത്തിൽ പെരുമണ്ണയിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വൈകീട്ട് 4 മണിക്ക് പ്രകടനവും ധർണ്ണയും നടന്നത്.
റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി പെരുമണ്ണയിൽ മാത്രം എൺപതോളം സ്ഥാപനങ്ങളാണ് ഇല്ലാതാവുക. ഇതോടെ  ജീവനക്കാരടക്കം 200 ലധികമാളുകളുടെ കുടു:ബളുടെ ജീവനോപാധിയും ഇല്ലാതാകും. അതു കൊണ്ട് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിച്ച് ഇവർക്ക് നഷടപരിഹാരം നൽകണമെന്ന് ധർണ ഉത്ഘാടനം ചെയ്ത ജില്ലാ സെക്രട്ടറി എം.ബാബുമോൻ ആവശ്യപ്പെട്ടു.
വ്യാപാരികളെ പറ്റിച്ച് മുമ്പോട്ട് പോകാനാവില്ലെന്നും വ്യാപാരി സമൂഹം വികസന പ്രവർത്തനങ്ങൾക്ക് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡണ്ട് നാസർ മാവൂരാൻ അദ്ധ്യക്ഷനായ ചടങ്ങിൽ നിരവധി പ്രമുഖർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now