പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ലോക പ്രമേഹ ദിനം...

ലോക പ്രമേഹ ദിനം...
ബേപ്പൂർ
17 നവംബർ 2022

ലോക പ്രമേഹദിനം 
ആചരണത്തോടനുബന്ധിച്ച് നവംബർ 14 ന് ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രം, VPS ലേക് ഷോർ മെഡിക്കൽ സെന്റർ, ബേപ്പൂർ തുറമുഖം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ബേപ്പൂർ തുറമുഖത്ത് ബോധവൽക്കരണ ക്ലാസ്സും മെഡിക്കൽ ക്യാമ്പും നടത്തി. 
ബേപ്പൂർ തുറമുഖത്തെ തൊഴിലാളികളും ജീവനക്കാരും ഉൾപ്പെടെ 150 ഓളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. 
രക്ത സമ്മർദ്ദം, പ്രമേഹം, ബോഡി മാസ്സ് ഇൻഡക്സ്, പ്രമേഹം മൂലം കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടുപോകുന്ന ഡയബറ്റിക്ക് റെറ്റിനോപ്പതി പരിശോധന , HIV,  ക്ഷയരോഗ പരിശോധന എന്നിവ നടത്തി. തുറമുഖ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. ജീവാനന്ദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ RCH ഓഫീസർ ഡോ. മോഹൻദാസ് ഉദ്ഘാടനം നിർവഹിച്ചു.

ലേക് ഷോർ ആശുപത്രിയിലെ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. മെഹറൂഫ് രാജ് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. 
ഭക്ഷണ ശീലത്തിൽ വരുത്തേണ്ട മാറ്റങ്ങൾ,  ശരിയായ ശരീരഭാരം നിലനിർത്തുവാനും പൊണ്ണത്തടി കുറക്കുവാനും വ്യായാമത്തിന്റെ പ്രാധാന്യം, മാനസിക സമ്മർദ്ദത്തിന് അടിമപ്പെടാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതെങ്ങനെ, മദ്യം മയക്കുമരുന്ന്, മറ്റുലഹരി വസ്തുക്കൾ എന്നിവയെ എങ്ങനെ അകറ്റിനിർത്താം, ഇക്കാര്യങ്ങൾ എല്ലാം ക്ളാസ്സിൽ  വിശദീകരിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. ദീപ K.A , ഒപ്താൽമോളജിസ്റ്റ് ഡോ.ഷീല, 
ലേക്ക് ഷോർ മെഡിക്കൽ സെന്റർ ഹെൽത്ത് പ്രൊമോട്ടർ അജയ് കുമാർ.എ.കെ,  മെർഷിയ ബാൽ, അനൂപ്.വി,  ധനലക്ഷ്മി, ശിൽപ്പ എന്നിവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now