പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ലോകകപ്പ് ആവേശമുയർത്തി പുത്തൂർ മഠം സ്കൂൾ..

ലോകകപ്പ് ആവേശമുയർത്തി പുത്തൂർ മഠം സ്കൂൾ..
പുത്തൂർമഠം
18 നവംബർ 2022

ഖത്തറിൽ നടക്കുന്ന ഫുട്‌ബോൾ ലോകകപ്പിന്റെ ആവേശമുയർത്തി പുത്തൂർമഠം എ എം യു പി സ്കൂൾ വിദ്യാർത്ഥികൾക്കായി  haya haya qatar എന്ന പേരിൽ ആഘോഷം സംഘടിപ്പിച്ചു.
വിവിധ രാജ്യങ്ങളുടെ ജഴ്സിയണിഞ്ഞ വിദ്യാർത്ഥികൾ ബാൻഡിനനുസരിച്ച് താളം വെച്ചു നൃത്തം ചവിട്ടി മുദ്രാവാക്യം വിളികളുമായി രംഗം കൊഴുപ്പിച്ചു.
ബ്രസീൽ, അര്ജന്റീന, പോർച്ചുഗൽ, ജർമനി, ബെൽജിയം, സ്പെയിൻ, ഖത്തർ, ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങിയ ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ജഴ്സിയണിഞ്ഞ് പതാകയുമേന്തിയാണ് വിദ്യാർത്ഥികൾ അണിനിരന്നത്. 32 രാജ്യങ്ങളുടെ പേരും പതാകയും പ്രദർശിപ്പിച്ചത് കുട്ടികൾ കൂടുതൽ അറിവ് നൽകുവാനും സഹായകമായി. കൂടാതെ ലോകകപ്പിനെ അടിസ്ഥാനപ്പെടുത്തിയുള്ള ക്വിസും സംഘടിപ്പിച്ചു.
തുടർന്ന് നടന്ന ഷൂട്ട്‌ ഔട്ട്‌ മത്സരം പി ടി എ പ്രസിഡന്റ്‌ സി നൗഷാദ് ആദ്യ കിക്കെടുത്ത് ഉദ്ഘാടനം നിർവഹിച്ചു.
ഹെഡ്മാസ്റ്റർ കെ നന്ദകുമാർ, 
കെ അനിൽകമാർ, എ സുരേഷ്,
കെ അബ്ദുൾ ലത്തീഫ്, വി മൂസ,
എം പി ശാഹുൽ ഹമീദ്,ജമീല കെ വി,
കെ ലില്ലി, ടി പി നജ്മുദ്ധീൻ, മുസ്തഫ കുഴിപ്പള്ളി എന്നിവർ സംബന്ധിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now