പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഗരത്തിൽ വൻ മയക്കുമരുന്നു വേട്ട; രണ്ടു പേർ പിടിയിൽ..

ഗരത്തിൽ വൻ മയക്കുമരുന്നു വേട്ട; രണ്ടു പേർ പിടിയിൽ..
കോഴിക്കോട്
20 നവംബർ 2022

കോഴിക്കോട് നഗരത്തിൽ ഗുജറാത്തി സ്ട്രീറ്റിൽ ആഡംബര കാറിൽ നിന്നും ടൗൺ പോലീസ് വൻതോതിൽ മയക്കുമരുന്ന് പിടികൂടി. സ്റ്റേഷൻ പരിധിയിൽ പെട്രോളിങ് നടത്തവെ ടൗൺ പോലീസ് സ്റ്റേഷൻ എസ് ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കർണാടക രജിസ്ട്രേഷനിലുള്ള ആഡംബര കാറിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയത്. നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതിയായ പുതിയറ ലതാപുരി വീട്ടിൽ നൈജിൽ റിറ്റ്സ് ( 29 ), മാത്തോട്ടം ഷംജാദ് മൻസിൽ സഹൽ (22) എന്നിവരാണ്  പോലീസ് പിടിയിലായത്.
                 (നൈജിൽ റിറ്റ്സ് 29)
ഇവർക്കൊപ്പം ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതികളിൽ നിന്നും 35 gram MDMA, 1kg കഞ്ചാവ്, MDMA ചില്ലറ വിൽപ്പനക്ക് ഉപയോഗിക്കുന്ന ത്രാസ്,കവറുകൾ,
പ്ലാസ്റ്റിക് ബോട്ടിലുകൾ, സിറിഞ്ചുകൾ എന്നിവയും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു .
                    ( സഹൽ 22)
നഗരത്തിൽ അടുത്തിടെ നടക്കുന്ന വലിയ മയക്കുമരുന്ന് വേട്ടയാണിത്. മയക്കുമരുന്നിന് എതിരായ സംസ്ഥാന സർക്കാരിൻ്റെ പ്രചരണത്തിന്റെ ഭാഗമായി ടൗൺ ACP ബിജുരാജിന്റെ നേതൃത്വത്തിൽ ശക്തമായ നടപടികളാണ് ടൗൺ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മുത്തങ്ങ എക്സൈസ്, മെഡിക്കൽ കോളേജ് പോലീസ് എന്നിവർ രജിസ്റ്റർ ചെയ്ത രണ്ട് കൊമേഷ്യൽ ക്വാണ്ടിറ്റി NDPS കേസുകളിൽ പ്രതിയായ നൈജിൽ അടുത്തിടെയാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. വാഹനത്തിൽ കറങ്ങി നടന്ന് ആവശ്യക്കാരോട് google പേ വഴി പണം വാങ്ങിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. ഇവരുടെ ഉപഭോക്താക്കളായ ആളുകളുടെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. അന്വേഷണ സംഘത്തിൽ സീനിയർ സിപിഒ മാരായ സജേഷ് കുമാർ, ബിനിൽ കുമാർ, ഉദയകുമാർ, ജിതേഷ്, ഉണ്ണികൃഷ്ണൻ, ബിജു.സിപി ഓ മാരായ അനൂജ്, ജിതേന്ദ്രൻ,ജിതിൻ എന്നിവരും ഉണ്ടായിരുന്നു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now